സണ്ണി ലിയോണ്‍ എങ്ങനെയാണ് നീലച്ചിത്ര നായികയായി മാറിയത്. അതിനെപ്പറ്റി സണ്ണി തന്നെ പറയുന്നു. ‘ അന്നും ഇന്നും ഞാന്‍ സ്വതന്ത്രയാണ്. ഭയം എന്ന വാക്ക് എന്റെ നിഘണ്ടുവിലില്ല. എന്റെ കൂട്ടുകാരികളുമൊത്ത് ഏഴു വയസുള്ളപ്പോള്‍ ഞാന്‍ വീടുവീടാന്തരം ഇറങ്ങിക്കേറി മിഠായി വില്ക്കുമായിരുന്നു. കായിക വിനോദങ്ങളുടെ ഭാഗമായി പണം ശേഖരിക്കാനായിരുന്നു ഈ മിഠായി വില്പന. ക്യാനഡയില്‍വച്ച് തെരുവോരം നടന്ന് ഞാന്‍ ശീതളപാനീയങ്ങള്‍ വിറ്റിരുന്നു. എന്താ വിശ്വാസം വരുന്നില്ലേ? ഇതൊന്നും ആരോടും മറ്റൊരു നടിമാരും വിളമ്പാറില്ല. അന്നെന്റെ കൗമാരപ്രായമായിരുന്നു. അന്ന് ഞാനെത്രകണ്ട് സുന്ദരിയായിരുന്നുവെന്ന് നിങ്ങള്‍ക്ക് ഊഹിക്കാം. അതും സഹിക്കാം. മഞ്ഞുകട്ടകള്‍ നീക്കം ചെയ്യുന്ന ജോലിയിലും ഞാന്‍ നിരവധി തവണ ഏര്‍പ്പെട്ടിട്ടുണ്ട്. ഇതൊക്കെ എന്റെ സ്വതന്ത്രമായ ജീവിതത്തില്‍ ചെയ്തിട്ടുള്ള വിവിധ തൊഴിലുകളാണ്.
ഒരിക്കല്‍ മുതിര്‍ന്ന പൗരന്മാര്‍ക്കായി ഒരു സിനിമ നിര്‍മ്മിക്കുന്നതായി ഞാന്‍ അറിഞ്ഞു. ഒരുപാട് പേര്‍ ഞാന്‍ പണികഴിഞ്ഞ് മടങ്ങി വരുന്നതും പോകുന്നതുമൊക്കെ കാണുന്നുണ്ടായിരുന്നു. മേല്‍പ്പറഞ്ഞ സിനിമയുടെ സംവിധായകന്‍ എന്നെ സമീപിച്ചത് അങ്ങനെയായിരുന്നു. അഭിനയിക്കാമോ എന്ന് ചോദിച്ചു. റെഡി എന്ന് ഞാനും. അവര്‍ വാഗ്ദാനം ചെയ്തത് ഞാന്‍ പ്രതീക്ഷിക്കാത്ത ഒരു വലിയ സംഖ്യയാണ്. അഡ്വാന്‍സായും വലിയൊരു തുക തന്നു. പക്ഷേ ഒരല്പം കുഴപ്പംപിടിച്ച കഥയായിരുന്നു അത്. വേണമെങ്കില്‍ ‘നീല’ കലര്‍ന്ന സിനിമ എന്നു വിശേഷിപ്പിക്കാം. ഞാനൊരു പോണ്‍ നടിയായി മാറിയത് അങ്ങനെയായിരുന്നു.
Post Your Comments