
സിനിമ നടന്‍ എന്നൊരു സ്ഥാനം ഉള്ളത് കൊണ്ടല്ല താന്‍ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതെന്ന് നടൻ മുകേഷ് വ്യക്തമാക്കുന്നു. ജനിച്ചതും വളർന്നും ഒരു രാഷ്ട്രീയ പാരമ്പര്യമുള്ള കുടുംബത്തിലായത് കൊണ്ട് നടനായില്ലങ്കില്‍ പോലും ഞാൻ പണ്ടേ രാഷ്ട്രീയത്തിൽ ഇറങ്ങുമായിരുന്നു. അല്ലാതെ സിനിമാ നടനായതുകൊണ്ട് മാത്രമല്ല തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് എന്ന് മുകേഷ് വ്യക്തമാക്കി.
പ്രമുഖ മാഗസിന് നൽകിയ അഭിമുഖത്തിലാണ് മുകേഷ് തന്റെ നയം തുറന്നു പറഞ്ഞത്.
നമ്മുടെ സ്വന്തം നാട്ടിൽ നിന്ന് മത്സരിക്കുമ്പോൾ അതിൽ ഒരു യുക്തിയുണ്ടെന്നു മുകേഷ് പറയുന്നു. ജയിച്ചാൽ എന്തൊക്കെ ചെയ്യണം എന്ന കൃത്യമായ പ്ലാനും തന്‍റെ കയ്യിലുണ്ടെന്ന് മുകേഷ് തുറന്നടിക്കുന്നു. അല്ലാതെ അഴിമതി നടത്താനോ വെട്ടിപ്പിനോ വേണ്ടിയല്ല മത്സരിക്കുന്നത്. എല്ലാം വരുന്നിടത്ത് വച്ച് കാണാം മുകേഷ് പറഞ്ഞു.
തന്റെ ഭാര്യ മേതിൽ ദേവികയും ഇലക്ഷൻ പ്രചരണത്തിന് ഇറങ്ങുമെന്നും മുകേഷ് വ്യക്തമാക്കി. ഇലകഷൻ സമയത്ത് ദേവികയ്ക്ക് സൗത്ത് ആഫ്രിക്കയിൽ പോകേണ്ടതായിരുന്നു താൻ മത്സരിക്കുന്നതിനാൽ യാത്ര ഒഴിവാക്കി തനിക്ക് വേണ്ടി പ്രചരണത്തിനിറങ്ങുമെന്നും മുകേഷ് പറയുന്നു.
Post Your Comments