
ദിലീപിന്‍റെ കരിയറില്‍ മികച്ച വേഷങ്ങളില്‍ ഒന്നായിരുന്നു റണ്‍വേയിലെ വാളയാര്‍ പരമശിവം. വാളയാര്‍ പരമശിവം നിങ്ങള്‍ക്ക് മുന്നില്‍ വീണ്ടും അവതരിക്കും എന്നാണ് ദിലീപ് പറയുന്നത്.
വാളയാര്‍ പരമശിവത്തിന്റെ തിരക്കഥാ ജോലികള്‍ പുരോഗമിക്കുകയാണെന്ന് ദിലീപ് വ്യക്തമാക്കി. ആരാധകരുമായി നടത്തിയ ലൈവ് ഫെയ്‌സ്ബുക്ക് ചാറ്റിലാണ് ദിലീപ് ഇക്കാര്യം പറഞ്ഞത്.
കിംഗ് ലയര്‍ സ്വീകരിച്ച പ്രേക്ഷകര്‍ക്ക് ദിലീപ് നന്ദിയും പറഞ്ഞു.
ഇപ്പോള്‍ അഭിനയിക്കുന്ന ചിത്രം വെല്‍കം ടു സെന്‍ട്രല്‍ ജയിലാണ്. സുന്ദര്‍ദാസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ഉണ്ണിക്കുട്ടന്‍ എന്ന കഥാപാത്രമായാണ് അഭിനയിക്കുന്നത്. അതിന് ശേഷം അടൂര്‍ സാറിന്റെ പടമാണ് ചെയ്യാന്‍ പോകുന്നതെന്നും ദിലീപ് വ്യക്തമാക്കി.
Post Your Comments