Special

‘യവനിക’ എന്ന സിനിമയിലെ ഭരത് ഗോപിയുടെ അഭിനയത്തെക്കുറിച്ചുള്ള ഓര്‍മകളുമായി ഛായാഗ്രാഹകന്‍ രാമചന്ദ്രബാബു

1982-ഇല്‍ പുറത്തിറങ്ങിയ കെ.ജി .ജോര്‍ജിന്‍റെ ‘യവനിക’ എന്ന സിനിമ മലയാള സിനിമയുടെ പതിവ് രീതിയില്‍ നിന്ന് ബഹുദൂരം മാറി നിന്ന സിനിമയായിരുന്നു. മലയാള സിനിമയിലെ മറ്റുള്ള കുറ്റാന്വേഷണ സിനിമകള്‍ക്ക്‌ എല്ലാം യവനിക എന്ന ചിത്രം വലിയൊരു പ്രചോദനമായിരുന്നു.

ഭരത് ഗോപിയുടെ മാസ്മരിക പ്രകടനം ചിത്രത്തിന്‍റെ തെളിച്ചം കൂട്ടി. തബലിസ്റ്റ് അയ്യപ്പന്‍ എന്ന കഥാപാത്രം ഭരത് ഗോപി എന്ന നടനിലൂടെ ജീവിച്ചു.

യവനികയുടെ ഛായാഗ്രാഹകനായ രാമചന്ദ്രബാബു ഭരത് ഗോപിയുടെ അഭിനയ പ്രകടനത്തെ കുറിച്ച് ഓര്‍ക്കുന്നു.

ഒരൊന്നാന്തരം തബലിസ്റ്റാണ് അയ്യപ്പന്‍. വിരലുകളിലൂടെ മാന്ത്രിക താളവിസ്മയങ്ങള്‍ ജനിപ്പിക്കും. ഒപ്പം ശരീരം മുഴുവന്‍ വലിയൊരു തബലയായി മാറും. അയാളുടെ നീണ്ട മുടിയും മെലിഞ്ഞ ശരീരവും തബലയുടെ ഓരോ അവയവങ്ങളായി മാറും. എന്‍റെ ക്യാമറയിലെ ഓരോ ഫ്രെയിമുകളും പിന്നിടുമ്പോള്‍ ഞാന്‍ അറിയുന്നതേ ഉണ്ടായിരുന്നില്ല. ആദ്യ രണ്ട് മൂന്ന് ഷോട്ടുകളില്‍ തന്നെ എന്താണ് അയ്യപ്പന്‍ എന്ന് പ്രേക്ഷകര്‍ തിരിച്ചറിയുന്നു. എനിക്കേറെ രസകരമായി ചിത്രീകരിക്കാന്‍ തോന്നിയത് തന്നെ അയ്യപ്പനെയാണ്. ചിത്രത്തിലെ കാതലായ കഥാപാത്രമാണ് അയാള്‍. അയാളില്ലങ്കില്‍ യവനിക ഇല്ല. ദേശീയ തലത്തില്‍ ശ്രദ്ധ നേടി ഗോപിയുടെ അഭിനയം.
ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് രാമചന്ദ്ര ബാബു തബലിസ്റ്റ് അയ്യപ്പനെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കിട്ടത്.

shortlink

Related Articles

Post Your Comments


Back to top button