Bollywood

ബിപാഷ ബസു വിവാഹിതയാകുന്നു

ബോളീവുഡ് താരങ്ങളായ ബിപാഷ ബസുവും കരണ്‍ സിംഗും വിവാഹിതരാകുന്നു. കരണ്‍ സിംഗും ബിപാഷയും തമ്മിലുള്ള വിവാഹം ഈ മാസം 30ന് നടക്കും എന്നതാണ് പുതിയ വിവരം.
ബിപാഷയും കരണും വിവാഹിതരാകുന്നുവെന്ന് പ്രിയങ്ക ചോപ്രയാണ് അറിയിച്ചത്. എന്നാല്‍ ബിപാഷയും കരണും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. കഴിഞ്ഞ ദിവസം ബിപാഷയോട് വിവാഹം എന്നാണ് ചോദ്യത്തില്‍ നിന്നും ബിപാഷ ഒഴിഞ്ഞു മാറിയിരുന്നു. വിവാഹം നടന്നു കഴിയുമ്പോള്‍ നിങ്ങളറിയും എന്നതായിരുന്നു ബിപാഷയുടെ പ്രതികരണം. ഈയാഴ്ച ബിപാഷയും കരണും സുഹൃത്തുക്കള്‍ക്ക് വിവാഹക്ഷണക്കത്തുകള്‍ അയച്ചെന്നാണ് റിപ്പോര്‍ട്ട്. ആയതിനാലാണ് പ്രിയങ്ക ചോപ്ര വിവാഹക്കാര്യം തുറന്നു പറഞ്ഞതെന്നും പറയപ്പെടുന്നു.

shortlink

Post Your Comments


Back to top button