GeneralNEWS

ബച്ചന്റെയും ഐശ്വര്യ റായുടെയും പത്മാ പുരസ്‌കാരങ്ങള്‍ തിരിച്ചെടുക്കാന്‍ പരാതി

കോട്ടയം : പനാമയില്‍ അനധികൃത നിക്ഷേപം നടത്തി നികുതി വെട്ടിപ്പു നടത്തിയ ചലച്ചിത്ര താരങ്ങളായ അമിതാഭ് ബച്ചന്‍, ഐശ്വര്യ റായി എന്നിവര്‍ക്ക് നല്‍കിയ പത്മ പുരസ്‌കാരങ്ങള്‍ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് പാലായിലെ മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ. ജോസ് രാഷ്ട്രപതി, കേന്ദ്ര ആഭ്യന്തര മന്ത്രാലയം എന്നിവര്‍ക്ക് പരാതി നല്‍കി.

പരമോന്നത സിവിലിയന്‍ ബഹുമതികളായ പത്മാപുരസ്‌കാരങ്ങള്‍ ലഭിച്ച ബച്ചനും ഐശ്വര്യാറായും മാതൃകകാട്ടേണ്ടതിനു പകരം നികുതി വെട്ടിപ്പ് നടത്തി രാജ്യത്തെ വഞ്ചിച്ച സാഹചര്യത്തില്‍ പുരസ്‌കാരങ്ങള്‍ അടിയന്തിരമായി തിരിച്ചെടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു. 1984-ല്‍ പത്മശ്രീ, 2001-ല്‍ പത്മഭൂഷണ്‍ , 2015-ല്‍ പത്മവിഭൂഷണ്‍ എന്നീ ബഹുമതികള്‍ ബച്ചനു രാജ്യം നല്‍കിയിരുന്നു. 2009-ലാണ് ഐശ്വര്യാറായിക്ക് പത്മശ്രീ അവാര്‍ഡ് ലഭിച്ചത്.

shortlink

Post Your Comments


Back to top button