GeneralNEWS

പനാമാ പേപ്പെഴ്സ്: പല ഷെല്‍ കമ്പനികള്‍ക്കും പ്രേരണയായത് ജെയിംസ്‌ ബോണ്ട്‌ സിനിമകളോ?

പ്രശസ്തരുടേയും സമ്പന്നരുടേയും കോടിക്കണക്കിനു രൂപ നികുതി വെട്ടിച്ച് ഒളിപ്പിക്കാനുള്ള മാര്‍ഗ്ഗമായ ഷെല്‍ കമ്പനികള്‍ പനാമയില്‍ രൂപീകരിച്ചതുമായി ബന്ധപ്പെട്ട പനാമാ പേപ്പേഴ്സ് ചോര്‍ച്ചയില്‍ രസകരമായ ചില വിവരങ്ങളും പുറത്തു വന്നു. ചോര്‍ന്ന 11-മില്ല്യണ്‍ രേഖകളുടെ പരിശോധനയില്‍ വ്യക്തമായ ഒരു കാര്യം ചില ഷെല്‍ കമ്പനി ശൃംഖലകളുടെ പേരുകള്‍ക്ക് പ്രചോദനമായാത് ലോകമെങ്ങും ആരാധകരുള്ള ജെയിംസ്‌ ബോണ്ട്‌ സിനിമകള്‍ ആണെന്നതാണ്.

രേഖകളില്‍ ഉള്ള ചില കമ്പനികളുടെ പേരുകളാണ് – ഗോള്‍ഡ്‌ ഫിംഗര്‍, സ്കൈഫോള്‍, ഗോള്‍ഡന്‍ ഐ, മൂണ്‍റെയ്ക്കര്‍, സ്പെക്ട്ര് – മുതലായവ; എല്ലാം ജെയിംസ്‌ ബോണ്ട്‌ സിനിമകളുടെ പേരുകള്‍. ഓര്‍ഗനൈസ്ഡ് ക്രൈം ആന്‍ഡ്‌ കറപ്ഷന്‍ റിപ്പോര്‍ട്ടിംഗ് പ്രോജക്റ്റ് (ഒസിസിആര്‍പി) ആണ് ഈ വിവരം പുറത്തു വിട്ടത്.

കോമഡി സിനിമയായ ഓസ്റ്റിന്‍ പവേഴ്സിലെ മുഖ്യകഥാപാത്രമായ ഓസ്റ്റിന്‍ പവേഴ്സ്, ഹിറ്റ് ടിവി സീരിയല്‍ ആയ 24-ലെ മുഖ്യകഥാപാത്രം ജാക്ക് ബോവര്‍ എന്നീ പേരുകളിലുള്ള യഥാര്‍ത്ഥ ഇടപാടുകാരും വിവാദ രേഖകളുടെ ഉറവിടകമ്പനിയായ മോസ്സാക്ക് ഫൊന്‍സെക്കയ്ക്ക് ഉള്ളതായി രേഖകള്‍ സൂചിപ്പിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button