General

അജിത്തിന്‍റെ നായികയാവില്ല : ശ്യാമിലി

ബേബി ശാലിനിയെ പോലെ പ്രേക്ഷക മനസ്സില്‍ ഇടം പിടിച്ച കുട്ടി കുറുമ്പുകാരിയായിരുന്നു ബേബി ശ്യാമിലിയും. ശ്യാമിലിയും മലയാള സിനിമയില്‍ നായികയായി തിരിച്ചെത്തുകയാണ്.

ചേച്ചി ശാലിനിയുടെ പ്രണയ ജോഡിയായ കുഞ്ചാക്കോ ബോബനൊപ്പം തന്നെയാണ് ശ്യാമിലിയും അഭിനയിച്ചത്. സിനിമയിലേക്ക് ശ്യാമിലിയെ എത്തിച്ചത്‌ സഹോദരി ഭര്‍ത്താവായ തമിഴകത്തിന്റെ പ്രിയ താരം അജിത്‌ ആണ്‌. എന്നാല്‍ അജിത്തിന്റെ നായികയാകാന്‍ തനിക്ക്‌ കഴിയില്ലന്നാണ്‌ ശ്യാമിലി പറയുന്നത്.

അജിത്ത്‌ തനിക്ക്‌ സ്വന്തം ജ്യേഷ്‌ഠനെ പോലെയാണ്‌. അങ്ങനെ ഒരാളുടെ ഒപ്പം പ്രണയ സീനുകള്‍ അഭിനയിക്കുന്നത്‌ നന്നാകില്ലന്നാണ്‌ ശ്യാമിലി പറയുന്നത്‌. വേതാളത്തിലെ പോലെ സഹോദരി വേഷമാണ് കിട്ടുന്നതെങ്കില്‍ തീര്‍ച്ചയായും അഭിനയിക്കുമെന്നും ശ്യാമിലി പറയുന്നു. മലയാളത്തിലെ ഒരു പ്രമുഖ പത്രത്തിന്‌ നല്‍കിയ അഭിമുഖത്തിലാണ്‌ ശ്യാമിലി ഈ കാര്യം വ്യക്തമാക്കിയത്‌.

shortlink

Related Articles

Post Your Comments


Back to top button