Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
BollywoodGeneralNEWS

സീരിയല്‍ താരം പ്രത്യുഷ ബാനര്‍ജിയുടെ മരണം; പ്രത്യുഷയുടെ മാതാപിതാക്കളുടെ വെളിപ്പെടുത്തല്‍

മുംബൈ: പ്രത്യുഷയെ പലതവണ രാഹുല്‍ മര്‍ദ്ദിച്ചിട്ടുണ്ടെന്നും മകളുടെ ജീവിതം അയാളുടെ നിയന്ത്രണത്തിലായിരുന്നുവെന്നും നടിയുടെ മാതാപിതാക്കള്‍ പൊലീസില്‍ പറഞ്ഞു. സാമ്പത്തികമായി മെച്ചപ്പെട്ട സമയത്താണ് പ്രത്യുഷയുടെ ജീവിതത്തിലേക്ക് രാഹുല്‍ എത്തിയത്. നടിയുടെ സ്വത്തുവിവരങ്ങളെക്കുറിച്ച് രാഹുല്‍ വെളിപ്പെടുത്തിയ കാര്യങ്ങള്‍ തെറ്റാണെന്നും എല്ലാം നിയന്ത്രിച്ചത് അയാള്‍ തന്നെയാണെന്നും മാതാപിതാക്കള്‍ പറയുന്നു.

രാഹുലിന് മറ്റൊരു ബന്ധം ഉണ്ടെന്നറിഞ്ഞതോടെ പ്രത്യുഷ മാനസികമായി തളര്‍ന്നെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആ ബന്ധത്തില്‍ രാഹുലിന് ഒന്‍പത് വയസ്സുള്ള മകനുണ്ടന്നുള്ള കാര്യം അടുത്ത കാലത്താണ് പ്രത്യുഷ അറിഞ്ഞത്. രക്ഷിതാക്കളോടൊപ്പം താമസിക്കുകയാണെങ്കില്‍ ഒഴിവാക്കുമെന്നും രാഹുല്‍ ഭീക്ഷണിപ്പെടുത്തിയിരുന്നു. മരണ വാര്‍ത്ത കേട്ടപ്പോള്‍ മകള്‍ എവിടെയാണെന്നോ അവളുടെ നമ്പര്‍ അറിയില്ലായിരുന്നെന്ന് മാതാപിതാക്കള്‍ പൊലീസിനോട് പറഞ്ഞു. മകളുടെ ആത്മഹത്യയ്ക്ക് കാരണക്കാരനായ രാഹുലിന് കടുത്ത ശിക്ഷ ലഭിക്കണമെന്നും അവര്‍ പറഞ്ഞു.

നെഞ്ചു വേദനയെത്തുടര്‍ന്ന് രണ്ട് ദിവസമായി രാഹുല്‍ ആശുപത്രിയിലാണ്. പ്രത്യുഷയോടുള്ള സ്‌നേഹം അളവറ്റതാണെന്നും അവളെ വിവാഹം ചെയ്യാനിരിക്കുകയായിരുന്നെന്നുമാണ് രാഹുല്‍ പൊലീസിന് കൊടുത്ത മൊഴി. കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് നടിയെ ഗോരെഗാവിലെ ഫ്‌ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

Goa it issss!!!! Love u babyyyyyyyy… ???????????.. @rahul.r.singh.378

A photo posted by Pratyusha Banerjee (@iamprats) on

shortlink

Related Articles

Post Your Comments


Back to top button