കൊടുങ്ങല്ലൂര്‍: സ്വകാര്യപണമിടപാട് സ്ഥാപനത്തില്‍ നിക്ഷേപിക്കനാണെന്ന് പറഞ്ഞു കൊടുങ്ങല്ലൂരില്‍ നിന്നും പരിസരപ്രദേശങ്ങളില്‍ നിന്നുമായി ആറേകാല്‍ കോടി രൂപയോളം തട്ടിയെടുത്ത ദമ്പതിമാരെ അറസ്റ്റ് ചെയ്തു. ഒരു പണമിടപാട് സ്ഥാപനത്തിലെ ഇന്‍ഷുറന്‍സ് ഏജന്റ് ആയ ഹസീന , ഭര്‍ത്താവ് ഹാരിസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കളക്ഷന്‍ ഏജന്റ് ആയ ഹസീന ആകര്‍ഷകമായ പെരുമാറ്റം കൊണ്ട് ഇടപാടുകാരുടെ വിശ്വാസം പിടിച്ചുപറ്റിയ ശേഷം വന്‍തുകകളും സ്വര്‍ണവും മറ്റും നിക്ഷേപം ആയി വാങ്ങുകയായിരുന്നു.
പുതിയ ആളുകളില്‍ നിന്നും നിക്ഷേപം സ്വീകരിച്ചു പഴയ നിക്ഷേപകര്‍ക്ക് പലിശ കൃത്യമായി കൊടുത്തു വരികയായിരുന്നു. പൈസ നിക്ഷേപിച്ച ഒരു ഡോക്ടര്‍ തുക മടക്കിച്ചോദിച്ചപ്പോള്‍ ഇത് നല്കാന് കഴിയാതെ വന്നതോടെയാണ് തട്ടിപ്പ് പുറത്തായത്. സംഭവം പുറത്തായതോടെ തട്ടിപ്പിനിരയായ നിരവധി പേര് പരാതിയുമായി എത്തുകയായിരുന്നു. ഒളിവില്‍ കഴിഞ്ഞിരുന്ന ഇവര്‍ ബന്ധുവീട്ടില്‍ വരുമെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് പോലീസ് അറസ്റ്റ് ചെയുകയായിരുന്നു.
Post Your Comments