നടി കനിഹ തന്നിലെ മാതൃത്വത്തിന്റെ മനോഹാരിത വര്‍ണിക്കുകയാണ്. മാതൃത്വത്തിലൂടെ സൗന്ദര്യത്തിന് ഏല്ക്കുന്ന പാടുകളില്‍ വളരെയധികം അഭിമാനിക്കുന്നു എന്ന് കനിഹ പറയുമ്പോള്‍ മാതൃത്വം എന്നതിന്റെ മഹത്വം വാനോളം ഉയരുന്നു.
കനിഹയുടെ ഫേസ്ബുക്ക് പോസ്റ്റ് :
തന്റെ കുഞ്ഞിന് മൂന്ന് വയസായ സമയത്തായിരുന്നു സഞ്ജന ജോണിന്റെ ഫാഷന്‍ ഷോയില്‍ പങ്കെടുത്തത്. പ്രസവത്തേ തുടര്‍ന്ന് അടിവയറ്റില്‍ ഉണ്ടായിരുന്ന പാട് മാഞ്ഞിരുന്നില്ല. തന്റെ രൂപത്തേ ചൊല്ലി പലരും അപമാനിക്കുകയും കളിയാക്കുകയും ചെയ്തു. എന്നാല്‍ ഇതൊന്നും എന്നെ തളര്‍ത്തിയില്ല. കാരണം ആ പാടുകളില്‍ ഞാന്‍ അഭിമാനിക്കുന്നു. ആ പാടുകള്‍ക്ക് കുറച്ചധികം കഥകള്‍ പറയാനുണ്ട്. എനിക്ക് ഈ പാടുകളില്‍ അഭിമാനമുണ്ട്. ഒരുപാട് സ്നേഹം കൊണ്ട് നേടിയെടുക്കുന്നതാണ് നമ്മള് ആ പാടുകള്‍. എന്നാല്‍ ചിലര്‍ ശസ്ത്രക്രിയയിലൂടെ ഇവ നിക്കം ചെയ്യും അതിനോട് തനിക്ക് ഒരിക്കലും യോജിക്കാന്‍ കഴിയില്ല. കാരണം അത്തരം ശസ്ത്രക്രിയകള്‍ പ്രകൃതിക്ക് എതിരാണെന്നും കനിഹ പറയുന്നു.
Post Your Comments