ലാല്‍ ജോസ് സംവിധാനം ചെയ്ത് ഉണ്ണി.ആര്‍ തിരക്കഥയെഴുതുന്ന പുതിയ ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്നു. വിക്രമാദിത്യന്‍ എന്ന ചിത്രത്തിന് ശേഷം ദുല്‍ഖറും ലാല്‍ ജോസും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചതായാണ് വിവരം. ഈ വര്‍ഷം അവസാനത്തോടു കൂടി ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കമെന്നും പറയുന്നു. കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. ലാല്‍ ജോസ് – ഉണ്ണി.ആര്‍ കൂട്ടുകെട്ടില്‍ വരുന്ന ഈ ചിത്രം പ്രേക്ഷകരില്‍ പ്രതീക്ഷ വര്‍ദ്ധിപ്പിക്കും എന്ന കാര്യം തീര്‍ച്ചയാണ് .
Post Your Comments