
കണ്ണന് താമരക്കുളം സംവിധാനം ചെയ്യുന്ന ജയറാം ചിത്രമായ ആടുപുലിയട്ടാത്തിന്റെ ഓഡിയോ ലോഞ്ച് ഇന്ന് എറണാകുളം അങ്കമാലിയിലെ ആഡലക്സ് കണ്വെന്ഷന് സെന്ററില്‍ വച്ചു പ്രമുഖരുടെ സാന്നിദ്ധ്യത്തോടെ നടന്നു.
ചടങ്ങില്‍ നടന് ഓംപുരി സംവിധായകന് കമലിന് സി.ഡി കൈമാറിയാണ് ഗാനങ്ങളുടെ പ്രകാശനം നിര്‍വഹിച്ചത്. നടന് ജയറാം, സംവിധായകന് കണ്ണന് താമരക്കുളം, ഈസ്റ്റ് കോസ്റ്റ് വിജയന്, സംഗീത സംവിധായകന് രതീഷ് വേഗ, സിയാദ് കോക്കര്‍, സിദ്ധിക്ക്, പാഷാണം ഷാജി, കൈലാഷ്, ഗാനരചയിതാക്കളായ സന്തോഷ് വര്‍മ, ഹരിനാരായണന്, ഗായിക റിമി ടോമി, ജി.പി.വിജയകുമാര്‍ (സെവന് ആര്‍ട്സ്) ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ നൗഷാദ് ആലത്തൂര്‍, ഹസീബ് ഹനീഫ് തുടങ്ങി ചലച്ചിത്ര-സാമൂഹിക-സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. ഓഡിയോ ലോഞ്ച് ചടങ്ങുകളുടെ ഭാഗമായി രതീഷ് വേഗ മ്യൂസിക് ബാന്‍ഡ് അവതരിപ്പിച്ച സംഗീത പരിപാടിയും അരങ്ങേറി.
ഗ്രാന്റെ ഫിലിം കോര്‍പ്പറേഷന്റെ ബാനറില്‍ നൗഷാദ് ആലത്തൂര്‍, ഹസീബ് ഹനീഫ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ആടുപുലിയാട്ടത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് ദിനേശ് പള്ളത്താണ്. കൈതപ്രം, ഹരിനാരായണന്, മോഹന്‍രാജന്‍ എന്നിവരുടെ വരികള്‍ക്ക് രതീഷ് വേഗ ഈണം പകര്‍ന്നിരിക്കുന്നു.
മികച്ചൊരു ഹൊറര്‍ സിനിമ ഈ വിഷുക്കാലത്ത് ലഭിക്കും എന്ന് തന്നെയാണ് ഓരോ പ്രേക്ഷകരുടെയും പ്രതീക്ഷ. ചിത്രത്തിന്റെ ട്രെയിലര്‍ ഇതിനോടകം തന്നെ യുട്യുബില്‍ ശ്രദ്ധ നേടിക്കഴിഞ്ഞു. രതീഷ് വേഗ ഈണമിടുന്ന മനോഹര ഗാനങ്ങളും ആടുപുലിയാട്ടത്തിന്റെ മറ്റൊരു സവിശേഷതയാണ്
വിഷു റിലീസായിട്ടാണ് ആടുപുലിയാട്ടം തീയറ്ററുകളില്‍ എത്തുക.
Post Your Comments