General

‘രഘുവിനെ പൂര്‍ണമായി വെറുക്കാന്‍ എനിക്ക് കഴിയുമായിരുന്നില്ല’ നടന്‍ രഘുവരനെ കുറിച്ച് രോഹിണി

നടി രോഹിണി നടന്‍ രഘുവരനെ കുറിച്ചുള്ള ഓര്‍മകളിലൂടെ കടന്നു പോകുകയാണ്. രഘുവിനെ നൂറു ശതമാനം വെറുക്കാൻ തനിക്ക്‌ ഒരിക്കലും കഴിയില്ലായിരുന്നെന്നും രഘുവിനോട് ഉള്ളത് തന്‍റെ ആദ്യത്തെ പ്രണയമായിരുന്നുവെന്നും രോഹിണി പറയുന്നു.
രഘുവരൻ എന്ന വലിയ നടനെ ലോകം മുഴുവൻ എന്നും ഓർത്തിരിക്കണമെന്നത്‌ തന്റെയും മകൻ ഋഷിയുടെയും ആവശ്യമാണെന്നും രോഹിണി കൂട്ടിച്ചേര്‍ത്തു. ഓരോ സിനിമയ്ക്ക് വേണ്ടിയും രഘു അനുഭവിച്ച വേദനയും അധ്വാനവും  നേരിട്ടു കണ്ടയാൾ എന്ന നിലയിൽ അത്രയെങ്കിലും ചെയ്യേണ്ടത്‌ തന്റെ കടമയാണന്ന് രോഹിണി പറയുന്നു.

മലയാളി ഫോട്ടോഗ്രാഫർ ഹാസിഫ്‌ ഹക്കീം രഘുവരനെക്കുറിച്ച്‌ ഒരു ഡോക്യുമെന്ററി ചെയ്യുന്നുണ്ട്‌. ഈ ഡോക്യുമെന്ററിയും രഘുവരൻ എഴുതി കംപോസ്‌ ചെയ്തു വച്ച നാലഞ്ചു പാട്ടുകളും രണ്ടുമൂന്നു മാസത്തിനുള്ളിൽ റിലീസ്‌ ചെയ്യാനുള്ള പ്ലാനുകൾ പുരോഗമിക്കുന്നുണ്ട്‌.

തന്റെ ആദ്യ പ്രണയത്തെക്കുറിച്ച്‌ കൂടുതൽ സംസാരിക്കാൻ ആഗ്രഹമില്ല കാരണം അതിനു മറുപടി തരേണ്ടയാൾ ഇന്നില്ലെന്നതാണ് അതിന്‌ കാരണമെന്നും രോഹിണി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button