BollywoodGeneralKollywoodNEWS

അഭിനയം നിര്‍ത്തുന്നു; അസിന്‍

വിവാഹത്തിന് ശേഷം പുതിയ പ്രൊജക്ടുകളൊന്നും ഏറ്റെടുക്കുന്നില്ലെന്നും അഭിനയത്തില്‍ നിന്ന് മാറിനില്‍ക്കാന്‍ ആഗ്രഹിക്കുന്നുവെന്നും നടി അസിന്‍ വ്യക്തമാക്കി. പരസ്യ ചിത്രങ്ങളിലും താരത്തിന്റെ സാന്നിധ്യം ഉണ്ടാവില്ല. വിവാഹ ശേഷം സിനിമയിലേക്കുള്ള അസിന്റെ തിരിച്ചുവരവിനെക്കുറിച്ച് മാധ്യമ പ്രവര്‍ത്തകര്‍ക്കിടയിലുണ്ടായിരുന്ന ഊഹാപോഹങ്ങള്‍ വിരാമമിടുന്ന തരത്തില്‍ താരം തന്നെയാണ് ഇക്കാര്യം ഇന്‍സ്റ്റാഗ്രാമിലൂടെ അറിയിച്ചത്.

ജനുവരി 19 നായിരുന്നു മൈക്രോമാക്‌സ് ഉടമയായ രാഹുല്‍ ശര്‍മ്മയുമായുള്ള അസിന്റെ വിവാഹം. നീണ്ട കാലത്തെ പ്രണയത്തിനുശേഷമാണ് ഇരുവരും വിവാഹിതരായത്. നടന്‍ അക്ഷയ് കപൂര്‍ വഴിയാണ് രാഹുലിനെ അസിന്‍ പരിചയപ്പെട്ടത്.

മലയാള ചിത്രം ‘നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക( 2001) എന്ന ചിത്രത്തിലൂടെയാണ് അസിന്‍ സിനിമാ ലോകത്തേക്ക് കടക്കുന്നത്. പിന്നീട് തമിഴിലും തെലുങ്കിലും നിരവധി ചിത്രങ്ങളില്‍ വേഷമിട്ടു. 2008 ല്‍ ഗജിനി എന്ന ചിത്രത്തില്‍ ആമിര്‍ ഖാന്റെ നായികയായി ബോളിവുഡിലെത്തി. സല്‍മാന്‍ ഖാന്‍, അക്ഷയ് കപൂര്‍, അജയ് ദേവ്ഗണ്‍, ഋഷി കപൂര്‍, അഭിഷേക് ബച്ചന്‍ തുടങ്ങിയവരുടെ നായികയായും താരം തിളങ്ങി.

shortlink

Related Articles

Post Your Comments


Back to top button