GeneralNEWS

‘മണിരത്നം ചിത്രം രണ്ടു കാരണങ്ങളാല്‍ മാറ്റിവെച്ചു’

മണിരത്നം സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് മൂന്ന് മാസത്തേക്ക് നീട്ടിവച്ചു എന്നാണ് പുതിയ വാര്‍ത്ത. നേരത്തെ ജൂണില്‍ ഷൂട്ടിങ് തുടങ്ങാനായിരുന്നു തീരുമാനിച്ചത്. ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍ പ്രകാരം സെപ്റ്റംബറിലാണ് ചിത്രീകരണം ആരംഭിയ്ക്കുക. ഷൂട്ടിങ് മാറ്റിവയ്ക്കാന്‍ രണ്ട് കാരണങ്ങളാണ് ഉള്ളതെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. കാലാവസ്ഥയാണ് ആദ്യ കാരണം. കാശ്മീരാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. സിനിമ ആവശ്യപ്പെടുന്ന കാലാവസ്ഥയ്ക്ക് വേണ്ടി സെപ്റ്റംബര്‍ വരെ കാത്തിരിക്കേണ്ടതുണ്ട്.

രണ്ടാമത്തെ കാരണം ചിത്രത്തില്‍ കാര്‍ത്തി അവതരിപ്പിയ്ക്കുന്ന കഥാപാത്രത്തിന്റെ ഹെയര്‍ സ്റ്റൈലുമായി ബന്ധപ്പെട്ടതാണ്. ഇപ്പോള്‍ കശ്‌മോര എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിലാണ് കാര്‍ത്തി. ഈ ചിത്രത്തില്‍ നിന്ന് വ്യത്യസ്തമായൊരു ഹെയര്‍സ്‌റ്റൈല്‍ മണിരത്‌നം ചിത്രത്തിന് ആവശ്യമാണ്. അത് സെറ്റ് ചെയ്യാന്‍ വേണ്ടിയാണ് രണ്ട് മാസത്തെ സമയം.

shortlink

Post Your Comments


Back to top button