BollywoodGeneralKollywoodNEWSTollywood

ബാഹുബലി രണ്ടാം ഭാഗവും യന്തിരന്‍ രണ്ടാം ഭാഗവും നേര്‍ക്കുനേര്‍ പോരാട്ടത്തിന്

ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും വലിയ സിനിമ പോരാട്ടത്തിന് കളം ഒരുങ്ങുന്നു. ചലച്ചിത്ര ആസ്വാദകര്‍ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബഹുബലി 2ഉം യെന്തിരന്‍ 2ഉം എത്തുന്നത് ഒരേ ദിവസം എന്ന് സൂചന. 2017 ഏപ്രില്‍ 14ന് സിനിമകള്‍ എത്തുമെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

ഏപ്രില്‍ 14 എന്ന റിലീസിംഗ് തീയതി ആദ്യം പുറത്ത് വിട്ടത് ബാഹുബലി ടീമാണ്. ഇതിന് പിന്നാലെയാണ് യെന്തിരന്‍ 2വും ഇതേ തിയതി പ്രഖ്യാപിച്ചിരിക്കുന്നത്. 2017 മാര്‍ച്ച് ആദ്യവാരം യെന്തിരന്‍ 2 എത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍ പിന്നീട് തീയതി മാറ്റി നിശ്ചയിക്കുകയായിരുന്നു. 2017 ഏപ്രില്‍ 14 ദുഃഖവെള്ളിയാഴ്ചയാണ് ഒപ്പം തമിഴ്‌നാടിന് പുതു വര്‍ഷവും.

എന്നാല്‍ ഇരു സിനിമകളുടെയും റിലീസിംഗ് തീയതിയില്‍ മാറ്റങ്ങള്‍ വരുത്താനുള്ള സാധ്യതയുമുണ്ട്. കാരണം ഇരു ചിത്രങ്ങളും ഇന്ത്യയിലൊട്ടാകെ വമ്പന്‍ റിലീസാകും നടത്തുക. അതു കൊണ്ട് തന്നെ വലിയ കച്ചവട നഷ്ടമുണ്ടാകും. തീയതിയില്‍ മാറ്റം വരുത്താന്‍ സാധ്യത കൂടുതല്‍ യെന്തിരന്‍ 2വിനാണ്.

shortlink

Post Your Comments


Back to top button