പ്രേമത്തിലൂടെ സിനിമാ ലോകത്തേക്ക് കടന്നു വന്ന നായികയാണ് സായി പല്ലവി. കേരളത്തിലെ യുവത്വം സായി പല്ലവിയെ ഹൃദയത്തോട് ചേര്‍ത്തിരുന്നു. ഒരു പ്രമുഖ മാഗസിന് നല്കിയ അഭിമുഖത്തില്‍ സായി പല്ലവി താന്‍ പ്രേമിയ്ക്കുന്ന ആള്‍ക്ക് വേണ്ട ഒരേ ഒരു കാര്യത്തെ കുറിച്ച് പറയുകയുണ്ടായി.
നല്ല ക്ഷമ ഉണ്ടായിരിക്കണം. എന്നെ പ്രണയിക്കുന്ന ആളില്‍ എന്റെ അമ്മയെ കാണാന്‍ കഴിയണം എന്നാണ് സായി പല്ലവി പറയുന്നത്. ഡാന്‍സ് റിയാലിറ്റി ഷോയില്‍ പങ്കെടുക്കുന്ന കാലത്ത് മിക്കവാറും രാത്രിയായിരുന്നു ഷൂട്ട്. അമ്മ കൂടെ ഇരിക്കേണ്ട ആവശ്യമൊന്നുമില്ല. എന്നാലും രാത്രിമുഴുവന്‍ ഉറക്കമിളച്ച് അമ്മ എനിക്ക് കൂട്ടിരിയ്ക്കും.
സിനിമയില്‍ വന്ന ശേഷം ഡബ്ബിങ് മണിക്കൂറുകളോളം നീളും. എന്റെ ഉച്ചാരണം ശരിയാവാത്തത് കാരണമാണ് ഡബ്ബിങ് നീണ്ടു പോകുന്നത്. വട്ടായി പോകുന്ന അവസ്ഥിയില് ഞാന്‍ പുറത്തേക്ക് നോക്കുമ്പോള്‍ അവിടെ പുഞ്ചിരിച്ചുകൊണ്ട് അമ്മ ഉണ്ടാവും. ആ ചിരി കാണുമ്പോള്‍ എല്ലാ പ്രയാസവും ഞാന്‍ മറക്കും. എനിക്ക് ദാഹിക്കുമ്പോള്‍ ആരുടെയെങ്കിലും കൈയ്യില്‍ അമ്മ വെള്ളം കൊടുത്തുവിടും. വിശക്കുമ്പോള്‍ ബിസ്ക്കറ്റ് മുന്നിലെത്തും. പ്രണയിക്കുന്ന ആളിലും തനിക്ക് ഈ സംരക്ഷണത്വം അനുഭവിക്കാന്‍ കഴിയണം എന്നാണ് സായി പല്ലവി പറയുന്നത്.
Post Your Comments