GeneralNEWS

‘ഡികാപ്രിയോയെ രാജ്യത്തിന്‌ പുറത്താക്കും : ഇന്തോനേഷ്യന്‍ സര്‍ക്കാര്‍’

ഈ പ്രാവശ്യത്തെ ഓസ്‌കാര്‍ ജേതാവും പ്രമുഖ ഹോളീവുഡ് താരവുമായ ലിയാന്‍ഡോ ഡികാപ്രിയോയ്ക്ക് എതിരെ ഇന്തോനേഷ്യന്‍ സര്‍ക്കാര്‍ രംഗത്ത്. സര്‍ക്കാര്‍ താരത്തിന് ഒരു മുന്എനറിയിപ്പ് നല്‍കിയിരിക്കുകയാണ്. രാജ്യത്തെ വിമര്‍ശിച്ചാല്‍ സന്ദര്‍ശനത്തിനെത്തിയ ഡികാപ്രിയോയെ ഡീപോര്‍ട്ട് ചെയ്യാന്‍ മടിയില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഇന്തോനേഷ്യയിലെ പാമോയില്‍ വ്യവസായത്തെ കുറ്റപ്പെടുത്തിയുള്ള ഡികാപ്രിയോയുടെ ഇന്‍സ്റ്റാഗ്രാം പോസ്റ്റാണ് സര്‍ക്കാരിനെ ചൊടിപ്പിച്ചിരിക്കുന്നത്.
സുമാത്ര ദ്വീപില്‍ പ്രകൃതി സങ്കേതം രൂപപ്പെടുത്തുന്നതിനായുള്ള പ്രചരണ പരിപാടിയില്‍ പങ്കെടുക്കാനാണ് താരം എത്തിയത്. ഇതിനിടെ വനത്തിനുള്ളില്‍ വന്യജീവികള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ നിരവധി ഇന്‍സ്റ്റാഗ്രാമിലൂടെ താരം പങ്കുവെച്ചിരുന്നു.
ചിത്രത്തിനൊപ്പം നല്‍കിയ അടിക്കുറിപ്പാണ് ഇന്തോനേഷ്യന്‍ സര്‍ക്കാരിനെ പ്രകോപിതരാക്കിയത്. വംശനാശ ഭീഷണി നേരിടുന്ന സുമാത്രന്‍ ആനകളുടെ ആവാസ വ്യവസ്ഥിതി രാജ്യത്തെ പാമോയില്‍ വ്യവസായത്തിന്റെ വളര്‍ച്ച ഇല്ലാതാക്കുന്നുവെന്നാണ് ഡികാപ്രിയോ എഴുതിയത്.

shortlink

Post Your Comments


Back to top button