GeneralNEWS

പ്രിയങ്ക ചോപ്ര ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു

പ്രിയങ്ക ചോപ്രയുടെ മാനേജര്‍ പ്രകാശ് ജാജു ട്വിറ്ററിലൂടെ ഒരു പുതിയ വെളിപ്പെടുത്തലുമായി രംഗത്ത് എത്തിയിരിക്കുകയാണ്.

രണ്ടു മുന്നു തവണ പ്രിയങ്ക ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്നും താനാണവരെ ആത്മഹത്യയില്‍ നിന്നും പിന്തിരിപ്പിച്ചതെന്നും ജാജു പറയുന്നു.

നടി പ്രത്യുഷ ബാനര്‍ജിയുടെ ആത്മഹത്യയുടെ പശ്ചാത്തലത്തിലാണ് ജാജുവിന്റെ വെളിപ്പെടുത്തല്‍.
2004ല്‍ പ്രിയങ്ക ചോപ്ര ജോലിയില്‍ നിന്നും പിരിച്ചു വിട്ട മാനേജരാണ് ജാജു. പിന്നീട് ഇയാള്‍ പ്രിയങ്കയ്ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചതിന് നടിയുടെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കുകയും ഇയാള്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. ജാജു പ്രിയങ്കയ്‌ക്കെതിരെയും പരാതി നല്‍കിയിരുന്നു.തനിക്കു ശമ്പളം നല്‍കിയിട്ടില്ല എന്ന കാരണം പറഞ്ഞാണ് ജാജു പരാതി നല്‍കിയത്.
മകളുടെ സ്വകാര്യതയില്‍ ഇടപെടുന്നുവെന്ന് ആരോപിച്ച് ജാജുവിനെതിരെ 2008ല്‍ പ്രിയങ്കയുടെ പിതാവ് നല്‍കിയ മറ്റൊരു കേസും നിലവിലുണ്ടായിരുന്നു.
ഈ കേസുമായി ബന്ധപ്പെട്ട് ഇയാള്‍ രണ്ട് മാസം ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്.

shortlink

Post Your Comments


Back to top button