
വിക്രമിന് ദേശീയ പുരസ്‌കാരമോ, പരമാര്‍ശമോ ഒന്നും ലഭിക്കാത്തതില്‍ തമിഴ് സിനിമാ പ്രേമികള്‍ക്കും, സിനിമ പ്രവര്‍ത്തകര്‍ക്കും കടുത്ത നിരാശയാണുള്ളത്. ‘ഐ’ എന്ന ചിത്രത്തിന് വേണ്ടി വിക്രമിന് ഒരു തരത്തിലുള്ള അംഗീകാരവും നല്‍കാത്തതിന്റെ അമര്‍ഷം പ്രശസ്ത ഛായാഗ്രാഹകന്‍ പി.സി ശ്രീറാം തന്റെ ട്വിറ്ററില്‍ പേജിലൂടെ അറിയിച്ചു. ശങ്കര്‍ സംവിധാനം ചെയ്ത ഐ യുടെ ഛായാഗ്രാഹകന്‍ കൂടെയാണ് പി.സി ശ്രീറാം.
‘വിക്രമിന് പുരസ്‌കാരമില്ല, ക്ഷമിക്കണം. ദേശീയ പുരസ്‌കാരം പലപ്പോഴും അത് അര്‍ഹിയ്ക്കുന്നവര്‍ക്ക് നല്‍കിയിട്ടില്ല. ഇത് വിക്രമിന്റെ നഷ്ടമല്ല, ദേശീയ പുരസ്‌കാരങ്ങളുടെ നഷ്ടമാണ്’ എന്നാണ് ശ്രീറാം തന്റെ ട്വിറ്ററില്‍ കുറിച്ചത്.
Post Your Comments