
സൂപ്പർ ഹിറ്റ് ചിത്രം ‘ക്യൂൻ’തമിഴിലേക്ക് റിമേക്ക് ചെയ്യുന്നു. തമിഴിൽ നായികാ വേഷം അവതരിപ്പിക്കുന്നത് നയൻതാരയാണ്. നടി രേവതിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സുഹാസിനി മണിരത്നം ചിത്രത്തിന് തിരക്കഥ രചിക്കും. ത്യാഗരാജനാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.
വികാസ് ബാഹി സംവിധാനം ചെയ്ത ബോളിവുഡ് സൂപ്പർ ഹിറ്റാണ് ക്യൂൻ. 2014 ൽ പ്രദർശനത്തിനെത്തിയ ചിത്രത്തിൽ കങ്കണയായിരുന്നു നായിക. ചിത്രത്തിലെ അഭിനയത്തിന് ആ വർഷത്തെ മികച്ച നടിക്കുള്ള ദേശീയ അവാർഡും കങ്കണയ്ക്ക് ലഭിച്ചിരുന്നു.
Post Your Comments