GeneralNEWS

ദിലീപ് നിര്‍മ്മിക്കുന്ന നാദിര്‍ഷയുടെ രണ്ടാമത്തെ ചിത്രം വരുന്നു “കട്ടപ്പനയിലെ ഋത്വിക് റോഷന്‍”

അമർ അക്ബർ അന്തോണി എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം നാദിർഷ തന്‍റെ രണ്ടാം ചിത്രം സംവിധാനം ചെയ്യാന്‍ ഒരുങ്ങുകയാണ്. കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. അമർ അക്ബർ അന്തോണിയുടെ തിരക്കഥാകൃത്തുക്കളിൽ പങ്കാളിയായിരുന്ന വിഷ്ണു ഉണ്ണികൃഷ്ണനാണ്‌ ചിത്രത്തിൽ നായകനാകുന്നത്. നടൻ ദിലീപാണ്‌ ചിത്രം നിർമ്മിക്കുന്നത്.

സുജിത് വാസുദേവാണ്‌ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. കഥയാണ്‌ ചിത്രത്തിലെ പ്രധാന താരമെന്നും അമർ അക്ബർ അന്തോണി ടീം ഒരുക്കുന്ന ഒരു കൊച്ചു തമാശ ചിത്രമാണ്‌ ഇതെന്നും നാദിർഷ പറഞ്ഞു.

shortlink

Post Your Comments


Back to top button