GeneralNEWS

‘ജയസൂര്യക്ക് ആത്മസുഹൃത്തിന്‍റെ ഹൃദയം തുറന്ന അഭിനന്ദനം’

ദേശീയ അവാർഡു ലഭിച്ച ജയസൂര്യക്ക് അദ്ദേഹത്തിന്‍റെ ഉറ്റമിത്രമായ നടന്‍ അനൂപ് മേനോൻ ഫേസ്ബുക്കിലൂടെ അഭിനന്ദനം അറിയിച്ചു.

ഇവര്‍ ഒരുമിച്ചുള്ള മിക്ക സിനിമകളും പ്രേക്ഷകര്‍ക്കിടയില്‍ വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു.

ജയസൂര്യയെ അഭിനന്ദിച്ചു കൊണ്ടുള്ള അനൂപ് മേനോന്റെ ഫേസ്ബുക്ക് പോസ്റ്റ്‌ :

ജയസൂര്യ… നിന്റെ വിജയത്തിൽ സന്തോഷിക്കുന്നു.. ഒടുവിൽ നിന്നിലെ നടനെ ഈ രാജ്യം അംഗീകരിച്ചിരിക്കുന്നു.. പ്രത്യേക പരാമർശത്തിനുള്ള ദേശീയ അവാർഡ് അർഹതയ്ക്കനുസരിച്ചു തന്നെ ന‌ൽകിയതിൽ സന്തോഷിക്കുന്നു. കോക്ടെ‌യിൽ,ബ്യൂട്ടിഫുൾ, ട്രിവാൻഡ്രം ലോഡ്ജ്, ദാവീദ് ആൻഡ് ഗോലിയാത്ത് എന്നീ സിനിമകളിൽ നമ്മൾ ഒന്നിച്ചുണ്ടായിരുന്നു. ഇതിലെല്ലാം വളർന്നു വരുന്ന നിന്നിലെ നടനെ നീ എനിയ്ക്ക് കാട്ടിത്തന്നു. അതിനുശേഷമുള്ള ഇയ്യോബിന്റെ പുസ്തകം, സു സു സുധീ വാത്മീകം, ലൂക്കാ ചുപ്പി എന്നീ സിനിമകളിലെ നിന്റെ അഭിനയം വളരെ വ്യത്യസ്തവും തിളങ്ങി നിൽക്കുന്നതുമാണ്. ഇത് പ്രതീക്ഷിച്ചിരുന്ന വിജയമാണ്. ഓരോ ചെറിയ വിജയവും മനസ്സിനുള്ളിൽ സൂക്ഷിക്കുക… അഭിനന്ദനങ്ങ‌ൾ …

shortlink

Post Your Comments


Back to top button