GeneralNEWS

എന്‍റെ ഭാര്യ എനിക്കൊപ്പം ഉണ്ടാകുന്നതാണ് എന്‍റെ സന്തോഷം : കുഞ്ചാക്കോ ബോബന്‍

സിനിമാ സെറ്റുകളില്‍ കുഞ്ചാക്കോ ബോബനൊപ്പം ഭാര്യ പ്രിയയും സ്ഥിരം സാന്നിദ്ധ്യമാണ്. ആ ദമ്പതിമാര്‍ക്കിടയിലെ സ്‌നേഹത്തിന്‍റെ ആഴം അത് മനസിലാക്കി തരുന്നുണ്ടെങ്കിലും ചിലര്‍ അതിനെ വിമര്‍ശിക്കാനും കളിയാക്കാനും തയ്യാറാകാറുണ്ട്. 

അത്തരക്കാരാടോക്കെ കുഞ്ചാക്കോ ബോബന് പറയാനുള്ള മറുപടി ഇതാണ്,

“നിങ്ങളുടെ ഭാര്യയെയും കൂട്ടി അല്ലല്ലോ, ഞാനെന്റെ ഭാര്യയ്‌ക്കൊപ്പമല്ലേ വരുന്നത് എന്നാണ്. ഭര്‍ത്താക്കന്മാരുടെ കഷ്ടപ്പാടുകളൊന്നും വീട്ടില്‍ അറിയിക്കാന്‍ പാടില്ല എന്നാണ് പൊതുവെ പറയുന്നത്. എന്നാല്‍ അതൊക്കെ ഭാര്യയും വീട്ടുകാരും കാണണമെന്നും, കഷ്ടപ്പാടിന്റെ വില അറിയണമെന്നുമാണ് ഞാന്‍ കരുതുന്നത്. മാത്രമല്ല എന്റെ ഭാര്യ എനിക്കൊപ്പമുണ്ടാവുന്നത് എന്റെ സന്തോഷത്തിന്റെ ഭാഗമാണെന്നും കുഞ്ചാക്കോ ബോബന്‍ പറയുന്നു.
മനോരമയുടെ ‘നേരേ ചൊവ്വേ’ എന്ന അഭിമുഖ പരിപാടിക്കിടെയാണ് കുഞ്ചാക്കോ ബോബന്‍ തന്‍റെ മനസ്സ് തുറന്നത്.

shortlink

Post Your Comments


Back to top button