ആരോരുമില്ലാത്ത കുട്ടികള്‍ക്കായി സംഗീതം പകര്‍ന്നു നല്‍കാന്‍ ബാലഭാസ്കര്‍ രംഗത്ത് ഇറങ്ങുന്നു. തിരുവനന്തപുരം ജില്ലയിലെ കുട്ടികള്‍ക്കാണ് സംഗീതമഭ്യസിക്കാന്‍ വേദിയൊരുക്കുന്നത്.
ഈ തീരുമാനമെടുക്കാന്‍ ബാലഭാസ്ക്കറിനെ പ്രേരിപ്പിച്ച ഘടകം
മറ്റൊന്നാണ്. തിരുവന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഗായിക ആന്‍ഡ്രിയ ജെര്‍മിയയുടെ കൂടെ നടത്തിയ ഒരു സംഗീത നിശയാണ് ബാലഭാസ്കറിനു ഈ തീരുമാനമെടുക്കാന്‍ പ്രേരണയായത്. പരിപാടി കാണാന്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്നായി ഇരുന്നൂറ് അനാഥ കുട്ടികളാണ് എത്തിയിരുന്നത്. പാടാന്‍ താല്‍പര്യമുള്ള കുട്ടികളെ വേദിയിലേക്ക് ക്ഷണിച്ചപ്പോള്‍ ജയ്മാത ബോയ്സ് ഹോസ്റ്റലിലെ ആല്‍ബിന്‍ എന്ന കുട്ടി വേദിയിലെത്തി മികച്ച പ്രകടനം കാഴ്ചവെച്ചു. ഇതേ തുടര്‍ന്ന് അല്‍ബിന്‍റെ സംഗീത പഠനം സ്പോണ്‍സര്‍ ചെയ്യുന്നതായി ബാലഭാസ്കര്‍ പ്രഖ്യാപിച്ചു. പരീശീലത്തിനുള്ള ബാക്കിയുള്ളവരെയും ഉടന്‍ കണ്ടെത്തുമെന്നും ബാലഭാസ്കര്‍ പറഞ്ഞു
Post Your Comments