ബാഹുബലിക്ക് മികച്ച സിനിമക്കുള്ള ദേശീയ ചലച്ചിത്ര പുരസ്ക്കാരം നല്‍കിയതുമായി ബന്ധപ്പെട്ടു നിരവധി പേർ രംഗത്തു വന്നിരിക്കുകയാണ്. ഒടുവില്‍ സാഹിത്യകാരൻ ടി പത്മനാഭനാണ് ഇതിനെതിരെ പ്രതികരിച്ചിരിക്കുന്നത്.
ബാഹുബലി യുക്തിഹീനമായ ഒരു പീറ സിനിമയാണെന്നാണ് ടി.പത്മനാഭന്‍ പറയുന്നത്. ബാഹുബലിക്ക് അവാർഡ് നൽകുന്നത് അന്യായമാണെന്നും കഴിവുള്ള നിരവധി ചെറുപ്പക്കാർ നമ്മുടെ നാട്ടിൽ ഉണ്ട് അവർക്ക് കിട്ടേണ്ട അവാർഡുകളാണിതെന്നും ടി പത്മനാഭൻ പറഞ്ഞു. മാതൃഭൂമി പത്രത്തിന്റെ എഡിറ്റ് പേജിലാണ് ടി. പത്മനാഭൻ തന്റെ അഭിപ്രായം തുറന്നു പറഞ്ഞത്.
നമ്മുടെ കുറിച്യരുടെ കണ്ണവംകാട്ടിൽ രാപകലില്ലാതെ ചിതീകരണം നടത്താൻ രാജമൗലിക്ക് സഹായം നൽകിയത് സർക്കാർ ആണ്. ചിത്രീകരണം കഴിഞ്ഞ് സിനിമാക്കാർ ഇടം കാലിയാക്കിയപ്പോൾ അവർ ഉപേക്ഷിച്ചു പോയ പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്യാൻ ദിവസങ്ങൾ വേണ്ടി വന്നു. ചിത്രീകരണം കഴിഞ്ഞ് അവർ കാട്ടിലുപേക്ഷിച്ചു പോയ മാലിന്യം പോലെ നമ്മുടെ മനസ്സിലും മാലിന്യം നിക്ഷേപിക്കുന്ന സിനിമയാണ് ‘ബാഹുബലി’ യെന്നും ടി പത്മനാഭൻ തുറന്നടിച്ചു.
കണ്ടിട്ട് സഹിക്കാൻ പറ്റാതെ തിയറ്ററിൽ നിന്നും ഇറങ്ങിപ്പോന്ന സിനിമയാണ് ബാഹുബലി, ഇതൊക്കെ സിനിമയാണെന്ന വിശ്വാസമുണ്ടാക്കുന്നു എന്നതാണ് ഈ അവാർഡ് കൊണ്ടുള്ള ആപത്തെന്നും ടി പത്മനാഭൻ പറയുന്നു.
Leave a Comment