GeneralNEWS

‘പോലീസ് വേഷത്തിലൂടെ മീരജാസ്മിന്‍റെ തിരിച്ചു വരവ്’

മുരളീ ഗോപിയും അനൂപ് മേനോനും കേന്ദ്ര കഥാപാത്രമായി അവതരിപ്പിക്കുന്ന ചിത്രത്തിലാണ് മീരാ ജാസ്മിന്‍ പോലീസ് വേഷത്തില്‍ എത്തുന്നത്. ‘പത്ത് കല്‍പ്പനകള്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രശസ്ത ചിത്രസംയോജകന്‍ ഡോണ്‍ മാക്‌സാണ്. ചിത്രത്തിന്റെ രചനയും തിരക്കഥയും നിര്‍വ്വഹിക്കുന്നത് ഡോണ്‍ മാക്‌സ് തന്നെ. ഏപ്രില്‍ 25ന് ഇടുക്കിയില്‍ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും.

ഡോണ്‍ മാക്‌സിന്റെ തിരക്കഥ ഇഷ്ടപ്പെട്ടതിനാലാണ് ചിത്രത്തില്‍ അഭിനയിക്കാന്‍ തയ്യാറായതെന്ന് മീരാ ജാസ്മിന്‍ പറയുന്നു. അനുശ്രീ, കനിഹ, തമ്പിആന്റണി എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 2014-ല്‍ വിവാഹത്തിന് ശേഷം അഭിനയരംഗത്ത് നിന്നും അകന്നു നിന്ന മീരാ ജാസ്മിന്‍ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് സിനിമയിലേക്ക് തിരിച്ചെത്തുന്നത്.

shortlink

Post Your Comments


Back to top button