കങ്കണ റാണാവത്ത് തന്നെ “പാവം മുന്കാമുകന്” എന്ന് വിളിച്ചതിന് മറുപടിയായി പോപ്പിന്റെ പേര് പറഞ്ഞുകൊണ്ട് ട്വീറ്റ് ചെയ്തപ്പോള്‍ ഹൃത്വിക് റോഷന് സ്വപ്നത്തില്‍പ്പോലും വിചാരിച്ചിരിക്കില്ല തന്റെ തമാശ ഒരു നിയമക്കുരുക്കായി മാറുമെന്ന്.
മാധ്യമങ്ങള്‍ താനുമായി ബന്ധപ്പെടുത്താന്‍ ശ്രമിക്കുന്ന അതിസുന്ദരികളേക്കാളും താന്‍ പോപ്പിനേ ഡേറ്റ് ചെയ്യാനാന് സാധ്യത എന്നാണ് ഹൃത്വിക് ട്വീറ്റ് ചെയ്തത്.
Ther r more chances of me having had an affair with d Pope dan any of d (Im sure wonderful)women d media hs ben naming.Thanks but no thanks.
— Hrithik Roshan (@iHrithik) January 28, 2016
ഇപ്പോള്‍ സംസ്ഥാന ന്യൂനപക്ഷ കമ്മീഷന് മുന്‍വൈസ്ചെയര്‍മാന്‍ അബ്രഹാം മത്തായി ഹൃത്വിക്കിന് വക്കീല്‍ നോട്ടീസയച്ചിരിക്കുകയാണ്. ഇന്ത്യന്‍ ക്രിസ്റ്റ്യന്‍ വോയിസിന്റെ പ്രസിഡന്റ് കൂടിയായ അബ്രഹാം മത്തായി ആരോപിക്കുന്നത് തന്റെ ട്വീറ്റിലൂടെ ക്രിസ്റ്റ്യന്‍ സമൂഹത്തിന്റെ മതവികാരങ്ങള്‍ വൃണപ്പെടുത്തിയെന്നാണ്.
ഇന്ത്യന്‍ പീനല്‍ കോഡിന്റെ സെഷന് 295A പ്രകാരമാണ് ഹൃത്വിക്കിന് നോട്ടീസ് അയച്ചിരിക്കുന്നത്. കങ്കണയുടെ വക്കീല്‍ റിസ്വാന് സിദ്ദിഖി മുഖാന്തിരമാണ് ഈ നോട്ടീസും അയച്ചിരിക്കുന്നതെന്നതാണ് രസകരമായ മറ്റൊരു വസ്തുത.
“ഹൃത്വിക്ക് റോഷന് ആരുമായും ബന്ധമാകാം. പക്ഷേ അവയിലേക്കൊന്നും പോപ്പിനെ വലിച്ചിഴയ്ക്കാനുള്ള അവകാശം അദ്ദേഹത്തിനില്ല. ഹൃത്വിക്കിന്റെ ട്വീറ്റ് – നിര്‍ഭാഗ്യകരമെന്നു പറയട്ടെ – സൂചിപ്പിക്കുന്നത് പോപ്പ് ഒരു സ്വര്ഗ്ഗഭോഗിയാണെന്നാണ്. ഹൃത്വിക്ക് നിരുപാധികം മാപ്പ് പറയണമെന്നാണ് ഞാന്‍ ആവശ്യപ്പെട്ടത്. പോപ്പിനെ ഒരു മഹദ്വ്യക്തിത്വമായിക്കണ്ട് ആരാധിക്കുന്ന കത്തോലിക്കാസമൂഹം മുഴുവന്‍ ഇതിനാല്‍ വിഷമിതരാണ്,” അബ്രഹാം മത്തായി പറഞ്ഞു.
Post Your Comments