GeneralNEWS

സൂപ്പര്‍സ്റ്റാര്‍ പദവി കഴുത്തില്‍ കെട്ടിത്തൂക്കിയിട്ട് നടക്കാന്‍ താല്‍പര്യമില്ല: നിവിന്‍ പോളി

കൊച്ചി: സൂപ്പര്‍ സ്‌റ്റാര്‍ പദവി കഴുത്തില്‍ കെട്ടിത്തൂക്കിയിട്ട്‌ നടക്കാന്‍ താത്‌പര്യമില്ലെന്ന്‌ നിവിന്‍ പോളി വ്യക്തമാക്കുന്നു. തന്റെ പുതിയ ചിത്രമായ ജേക്കബിന്റെ സ്വര്‍ഗരാജ്യത്തെ കുറിച്ച്‌ സംസാരിക്കവെയാണ്‌ അദ്ദേഹം ഇത്തരത്തില്‍ പ്രതികരിച്ചത്‌. മറ്റുള്ളവര്‍ എന്ത്‌ ചെയ്യുന്നുവെന്ന മത്സരബുദ്ധിയോടെ താനിതുവരെ സിനിമയെയോ, തന്റെ അഭിനയത്തെയോ സമീപിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

വ്യത്യസ്‌തമായ വേഷങ്ങള്‍, നല്ല തിരക്കഥ, മികച്ച സംവിധായകരുടെ ചിത്രങ്ങളില്‍ അഭിനയിക്കുക എന്നീ കാര്യങ്ങള്‍ക്കാണ്‌ താന്‍ ശ്രദ്ധ കൊടുക്കുന്നത്‌. ഒരു വേഷം അഭിനയിക്കുന്നതിന്‌ മുമ്പ്‌ അതിനെക്കുറിച്ച്‌ നമ്മള്‍ നന്നായി മനസിലാക്കണം. ആക്ഷന്‍ ഹീറോ ബിജുവിലെ പോലീസ്‌ ഓഫീസറുടെ റോളില്‍ അഭിനയിക്കുന്നതിന്‌ മുന്നോടിയായി താന്‍ പൊലീസ്‌ സ്‌റ്റേഷനുകള്‍ സന്ദര്‍ശിച്ചിരുന്നെന്നും നിവിന്‍ പറഞ്ഞു. കൊച്ചി ടൈംസിന്‌ നല്‍കിയ അഭിമുഖത്തിലാണ്‌ നിവിന്‍ ഇക്കാര്യങ്ങള്‍ വ്യക്‌തമാക്കിയത്‌.

അന്തരിച്ച സംവിധായകന്‍ രാജേഷ്‌ പിള്ളയുടെ സ്വപ്‌നപദ്ധതിയായ മോട്ടോര്‍ സൈക്കിള്‍ ഡയറീസ്‌ കുഞ്ചാക്കോ ബോബനും താനും ചേര്‍ന്ന്‌ ചെയ്യണമെന്നാണ്‌ കരുതുന്നത്‌. എന്നാല്‍ അതിനുളള ബാക്കി കാര്യങ്ങള്‍ ഒന്നും ഇതുവരെ ചെയ്‌തു തുടങ്ങിയിട്ടില്ലെന്നും നിവിന്‍ പറഞ്ഞു. രാജേഷ്‌ പിളള തനിക്ക്‌ വളരെ പ്രിയപ്പെട്ട സഹോദരനെ പോലെ ആയിരുന്നെന്നും, അവസാന സമയത്ത്‌ രാജേഷേട്ടന്‍ വിളിച്ചപ്പോള്‍ ഹോസ്‌പിറ്റലില്‍ എത്തിയിരുന്നുവെന്നും എന്നാല്‍ അദ്ദേഹത്തെ അപ്പോഴേക്കും ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്നതിനാല്‍ കാണാന്‍ സാധിച്ചില്ലെന്നും നിവിന്‍ പറഞ്ഞു. അദ്ദേഹത്തിനായി മോട്ടോര്‍ സൈക്കില്‍ ഡയറീസ്‌ പൂര്‍ത്തിയാക്കണമെന്നാണ്‌ കരുതുന്നതെന്നും നിവിന്‍ പറഞ്ഞു.

shortlink

Post Your Comments


Back to top button