GeneralNEWS

ലിസിയെക്കുറിച്ച് പ്രിയദര്‍ശന്‍ ഓര്‍മിക്കുന്നു

സംവിധായകനായ പ്രിയദര്‍ശന്‍ തന്‍റെ ജീവിത സഖിയുമൊത്തുള്ള നല്ല അനുഭവങ്ങള്‍ പങ്കിടുകയാണ്. ലിസിയെ ഇപ്പോഴും താന്‍ ബഹുമാനിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്നെന്ന്‌ സംവിധായകന്‍ പ്രിയദര്‍ശന്‍ പറയുന്നു. താനും ലിസിയും വേര്‍പിരിയാന്‍ കാരണം ഈഗോയുടെ പേരിലുള്ള പ്രശ്‌നങ്ങള്‍ ആയിരുന്നെന്ന്‌ സംവിധായകന്‍ നേരെത്തെ തന്നെ പറഞ്ഞിട്ടുണ്ട് .

തന്റെയും ലിസിയുടേയും ജീവിതം സ്വര്‍ഗ്ഗം തന്നെയായിരുന്നു പിരിഞ്ഞെങ്കിലും വീടിന്‌ മുന്നില്‍ തൂക്കിയിട്ടുള്ള പ്രിയദര്‍ശന്‍ ലിസി എന്ന പേര്‌ മാറ്റിയിട്ടില്ലെന്നും പ്രിയദര്‍ശന്‍ പറഞ്ഞു. പുരുഷന്റെ മനസ്സിലെ ഭാര്യയ്‌ക്ക് മിക്കവാറും അമ്മയായിരിക്കും മാതൃക. എന്നാല്‍ വ്യത്യസ്‌തമായ ഒരു സാഹചര്യങ്ങളില്‍ നിന്നും വരുന്ന ഇവരില്‍ അമ്മയില്‍ കണ്ടിട്ടുള്ള കാര്യങ്ങള്‍ പ്രതീക്ഷിച്ചാല്‍ അത്‌ കിട്ടില്ല. ഇവര്‍ വേറൊരു ജനറേഷനില്‍ ജനിക്കുന്നവരാണെന്നും രണ്ടു സാഹചര്യങ്ങളില്‍ നിന്നുള്ളവരാകുമ്പോള്‍ ഈഗോ സ്വാഭാവികമാണെന്നും പ്രിയന്‍ തുറന്നു സമ്മതിക്കുന്നു. പിരിഞ്ഞെങ്കിലും തങ്ങള്‍ തമ്മിലുള്ള പരസ്‌പര ബഹുമാനത്തിന്‌ ഒരു കുറവും വന്നിട്ടില്ല. എന്തൊക്കെ പ്രശ്‌നങ്ങള്‍ ഉണ്ടായാലും തന്നോടുള്ള അവളുടെ ബഹുമാനത്തിനോ തനിക്ക്‌ അവളോടുള്ള ബഹുമാനത്തിനോ തരിമ്പും കുറവു വന്നിട്ടില്ലെന്നും പ്രിയന്‍ വ്യക്തമാക്കുന്നു.
മലയാളത്തിലെ പ്രമുഖ വനിതാമാസികയായ ഗൃഹലക്ഷ്‌മിക്ക്‌ നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രിയന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്‌.
തന്റെ മാതാവിനും പിതാവിനും ലിസിയെ വളരെ ഇഷ്‌ടമായിരുന്നു. നടക്കാന്‍ പറ്റുന്ന കാലത്തോളം ലിസിയെ എയര്‍പോര്‍ട്ടില്‍ കൊണ്ടുപോകുകയും കൊണ്ടുവരികയും ഒക്കെ ചെയ്‌തിരുന്നത്‌ പിതാവായിരുന്നു. ഡോക്‌ടറേറ്റ്‌ എടുത്ത തന്റെ അനിയത്തിയോട്‌ പോലും ലിസിയെ നോക്കിപ്പഠിക്കാന്‍ പിതാവ്‌ പറയുന്നത്‌ കേള്‍ക്കാമായിരുന്നെന്നും പ്രിയദര്‍ശന്‍ സമ്മതിക്കുന്നു. തനിക്ക്‌ ഭാര്യയെക്കുറിച്ച്‌ ഒരു പരാതിയുമില്ല. വിജയത്തിന്റെ മുഴുവന്‍ ക്രഡിറ്റും ലിസിക്കാണ്‌. ഒരു ദിവസം പോലും തങ്ങള്‍ വഴക്കുണ്ടാക്കിയിട്ടില്ല. എവിടെപോയാലും എത്ര പണം ചെലവാക്കിയാലും എന്തിന്‌ പോയെന്നോ പണം എന്തിന്‌ ചെലവാക്കിയെന്നോ ചോദിക്കാറില്ല. തന്റെ മക്കളെ പോലും മര്യദക്കാരാക്കി വളര്‍ത്തിയ ലോകത്തെ ഏറ്റവും മികച്ച അമ്മമാരില്‍ ഒരാളാണ്‌ ലിസിയെന്നും പ്രിയദര്‍ശന്‍ ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

shortlink

Post Your Comments


Back to top button