
വിസാരണൈ എന്ന തമിഴ് ചിത്രത്തിലൂടെ മികച്ച എഡിറ്റര്‍ക്കുള്ള ദേശീയ പുരസ്കാരം ലഭിച്ച കിഷോറിനെ മരണം കൂട്ടിക്കൊണ്ടു പോയത് തീര്‍ത്തും വേദനാജനകമാണ്. 2015 മാര്‍ച്ചിലാണ് കിഷോര്‍ അന്തരിച്ചത്. തലച്ചോറില്‍ രക്തം കട്ടപിടിച്ചതാണ് മരണത്തിനു കാരണം.
അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും മാര്‍ച്ച് 6ന് കിഷോര്‍ മരണത്തിന് കീഴടങ്ങി. വിസാരണയുടെ സംവിധായകന് വെട്രിമാരന് സംവിധാനം ചെയ്ത ആടുംകളത്തിലൂടെയാണ് കിഷോര്‍ ആദ്യ ദേശീയ പുരസ്കാരം നേടിയത്. മികച്ച തമിഴ് ചിത്രത്തിനുള്ള പുരസ്കാരവും വിസാരണൈ തന്നെ നേടി. സമുദ്രക്കനിക്ക് മികച്ച സഹനടനുള്ള പുരസ്കാരം ഉള്‍പ്പെടെ മൂന്ന് പുരസ്കാരങ്ങള്‍ വിസാരണൈ സ്വന്തമാക്കി.
Post Your Comments