GeneralNEWS

പത്തനാപുരത്ത് രാഷ്ട്രീയം പറയാതെ ജയറാം

കൊല്ലം: നടന്‍ ജയറാം മുന്ന് സഹപ്രവര്‍ത്തകര്‍ മത്സരിക്കുന്ന പത്തനാപുരത്ത് രാഷ്ട്രീയം പറയാന്‍ തയ്യാറായില്ല. ജയറാം പത്തനാപുരത്ത് എത്തിയത് നടനും പത്തനാപുരം എം.എല്‍.എയുമായ കെ.ബി ഗണേഷ് കുമാര്‍ സംഘടിപ്പിച്ച കലാഭവന്‍ മണി അനുസ്മരണം ഉദ്ഘാടനം ചെയ്യാനാണ്. മുന്ന് താരങ്ങള്‍ മത്സരിക്കുന്ന പത്തനാപുരത്ത് താരങ്ങള്‍ പ്രചരണത്തിന് എത്തില്ലെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ജയറാം പത്തനാപുരത്ത് എത്തിയത്. ജയറാം പറഞ്ഞത് തന്റെ സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ലെന്നാണ്.

കലാഭവന്‍ മണിയെ അനുസ്മരിച്ച് സംസാരിച്ച ജയറാം പരിപാടിയില്‍ രാഷ്ട്രീയമില്ലെന്ന് പ്രത്യേകം എടുത്തു പറഞ്ഞിരുന്നു. ജയറാം വേദി വിട്ടത് മണിയുടെ പാട്ടും പാടിയ ശേഷമാണ്. സംഘാടകനായ ഗണേഷ് കുമാറും വേദിയില്‍ രാഷ്ട്രീയം പറയാന്‍ തയ്യാറായില്ല. മണിയുടെ മരണത്തെക്കുറിച്ച് കേള്‍ക്കുന്ന വാര്‍ത്തകള്‍ സത്യമാകരുതേ എന്നാണ് ആഗ്രഹമെന്ന് ഗണേഷ് പറഞ്ഞു. പരിപാടിയില്‍ പങ്കെടുത്തവരില്‍ പ്രാദേശിക എല്‍.ഡി.എഫ് നേതാക്കളും ഉള്‍പ്പെടുന്നു.

shortlink

Post Your Comments


Back to top button