GeneralNEWS

‘എനിക്ക് തല്ല് കിട്ടിയിട്ടില്ല നടന്‍ ബാല പ്രതികരിക്കുന്നു’

കൊച്ചി: പാര്‍ക്കിങിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ തല്ലുകിട്ടിയെന്ന വാര്‍ത്ത നിഷേധിച്ച്‌ നടന്‍ ബാല. സംഭവ സ്‌ഥലത്ത്‌ താന്‍ ഉണ്ടായിരുന്നു.എന്നാല്‍ താനുമായി ബന്ധപ്പെട്ട സംഭവമല്ല അവിടെ അരങ്ങേറിയത്. മറ്റ്‌ രണ്ടുപേര്‍ തര്‍ക്കത്തില്‍ ഏര്‍പ്പെടുന്നത്‌ നോക്കിനില്‍ക്കുകയാണ്‌ താന്‍ ചെയ്‌തതെന്നും ബാല പ്രമുഖ മാധ്യമത്തിന്‌ നല്‍കിയ അഭിമുഖത്തില്‍ വ്യക്‌തമാക്കി.

ഓര്‍മ ശരിയാണെങ്കില്‍ ഇരുപതു ദിവസം മുമ്പ്‌ എറണാകുളത്താണ്‌ സംഭവമെന്ന്‌ ബാല പറയുന്നു. കാര്‍ പാര്‍ക്ക്‌ ചെയ്യാന്‍ പോകുന്നതിന്‌ ഇടയില്‍ രണ്ടുപേര്‍ തര്‍ക്കത്തില്‍ ഏര്‍പ്പെടുന്നത്‌ കണ്ടിരുന്നു. കുറച്ചുനേരം താനത്‌ നോക്കിനിന്ന ശേഷം പോവുകയും ചെയ്‌തു. ആള്‍ക്കുട്ടത്തിന്‌ ഇടയില്‍ താന്‍ പെട്ടെന്ന്‌ ശ്രദ്ധിക്കപ്പെട്ടിരുന്നതിനാല്‍ താന്‍ കാരണമാണ്‌ അങ്ങനെയൊരു തര്‍ക്കം ഉണ്ടായതെന്ന്‌ ആരെങ്കിലും തെറ്റിദ്ധരിച്ചുകാണുമെന്നും ബാല പറഞ്ഞു. മര്‍ദനമേറ്റ്‌ ബാലയുടെ മുന്‍നിരയിലെ പല്ല്‌ പോയെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button