ജയസൂര്യയെ കുറിച്ചുള്ള മനോഹരമായ ഒരു അനുഭവം പങ്കിടുകയാണ് മുന്‍ ടിവി അവതാരകയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ കലാദേവി. കലാദേവി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിന്റെ പൂര്‍ണ രൂപം വായിക്കാം
രണ്ടായിരത്തില്‍ ഞാന്‍ എഷ്യാനെറ്റ് ഗ്ലോബലിന്റെ അവതരകയായിരിക്കെ എഴുത്ത്പ്പെട്ടി പരിപാടിയില്‍ എനിക്ക് കത്തുകളുടെ എണ്ണം കൂടി വന്നപ്പോള്‍ എനിക്ക് സഹായത്തിനായി ഒരാളെ കൂടി കണ്ടുപിടിക്കാം എന്ന് പ്രൊഡ്യൂസര്‍ പറഞ്ഞതനുസരിച്ചു ഒരു ദിവസം മെലിഞ്ഞു വെളുത്ത ഒരു സുമുഖനായ ഒരു പയ്യന്‍സ് വന്നു. പയ്യന്സിന്റെ കുസൃതി നിറഞ്ഞ രസകരമായ മറുപടികള്‍ കേട്ട് കൊണ്ടിരുന്ന ഞാന്‍ മനസ്സിലുറപ്പിച്ചു ഇവന് ഇവിടെയൊന്നും അടങ്ങി ഇരിക്കാന്‍ പോകുന്നില്ല. ഉയര്‍ന്നു ഉയര്‍ന്നു അങ്ങ് താരാ പഥങ്ങളില്‍ ഒരു പട്ടം പോലെ പറന്നു കളിക്കാന്‍ ഇനി അധികം സമയം വേണ്ട എന്ന്. എന്റെ ഊഹം എത്ര സത്യമായി ആ പയ്യന്‍സ് മറ്റാരും ആയിരുന്നില്ല ഇന്ന് ദേശീയ തലം വരെ തിളങ്ങി നില്ക്കുന്ന നമ്മുടെ നടന് ജയസൂര്യന്‍ തന്നെ. നിറഞ്ഞ സന്തോഷത്തോടെ ജയന് എന്റെ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു.
Post Your Comments