GeneralNEWS

വാട്സ്ആപ്പില്‍ ചിത്രം പ്രചരിയ്ക്കുന്നതിനെതിരെ അഞ്ജലി

വാട്സാപ്പിലൂടെ മോര്‍ഫു ചെയ്ത തന്റെ ചിത്രം പ്രചരിപ്പിയ്ക്കുന്നതിനെതിരെ പരാതിയുമായി നടി അഞ്ജലി അനീഷ്‌ ഉപാസന.“സ്വന്തം അമ്മയുടെയോ സഹോദരിയുടെയോ ശരീരം ഉപയോഗിച്ച് അതിൽ തല മാത്രം എന്റെ ചിത്രമാക്കി മാറ്റി ആരോ വാട്ട്സാപ്പിൽ കൂടി നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്.അത് ചെയ്തവർ ആരാണെങ്കിലും ഉടൻ കുടുങ്ങും.”പ്രചരിക്കുന്നത് വ്യാജ ഫോട്ടോയാണെന്നും പോലീസ് പരാതി നല്‍കിയതായും നടി തന്റെ ഫേസ്ബുക്ക് പേജിലൂടെ പറഞ്ഞു.
ഇത്തരമൊരു വ്യാജ വാര്‍ത്ത തന്റെ ശ്രദ്ധയില്‍പ്പെടുത്തിയവര്‍ക്ക് അഞ്ജലി നന്ദി പറഞ്ഞ്.ഇനിയും ഫോട്ടോ പ്രചരിപ്പിച്ചാല്‍ പ്രചരിപ്പിക്കുന്നവര്‍ കുടുങ്ങുമെന്നും നടി പറഞ്ഞു.സംസ്ഥാന അവാര്‍ഡ്‌ ജേതാവാണ്‌ അഞ്ജലി അനീഷ്‌ ഉപാസന.

shortlink

Related Articles

Post Your Comments


Back to top button