NEWS

‘ബെന്‍’ എന്ന ചിത്രത്തിലെ അഭിനയത്തിന് ഗൗരവിന് ഇരട്ടിമധുരം

‘ബെന്‍’ എന്ന ചിത്രത്തിലെ അഭിനയത്തിന് ഗൗരവ് മേനോന്‍ മികച്ച ബാലതാരമായി. സംസ്ഥാന പുരസ്‌കാരം സ്വന്തമാക്കിയതിന് പിന്നാലെ ദേശീയ പുരസ്‌കാരവും ലഭിച്ചത് ഗൗരവ് മേനോന്‍ എന്ന കുരുന്ന് പ്രതിഭയ്ക്ക് ഇരട്ടി മധുരം നല്‍കി.

അശാസ്ത്രീയ വിദ്യാഭ്യാസത്തിന്റെയും ചികിത്സാസമ്പ്രദായങ്ങളുടെയും ഇരയായിമാറുന്ന ബാല്യത്തെ അതീവ മികവോടെ തന്‍മയത്വത്തോടെ അഭിനയിച്ചതിനാണ് ഗൗരവിനെ മികച്ച ദേശീയ ബാലതാരമായി ജൂറി തെരഞ്ഞെടുത്തത്.

2013 ല്‍ പുറത്തിറങ്ങിയ ‘ഫിലിപ്‌സ് ആന്‍ഡ് മങ്കിപെന്‍’ എന്ന ചിത്രത്തില്‍ വളരെ ശ്രദ്ധേയമായ വേഷമായിരുന്നു ഗൗരവ് കൈകാര്യം ചെയ്തത്. 2015 ല്‍ പുറത്തിറങ്ങിയ ഈസ്റ്റ് കോസ്റ്റ് ഇന്റര്‍നാഷണല്‍ ബാനറില്‍ ഈസ്റ്റ് കോസ്റ്റ് വിജയന്‍ നിര്‍മ്മിച്ച ‘ജിലേബി’യിലും ഗൗരവിന്റെ അഭിനയം എടുത്തുപറയാവുന്ന ഒന്നാണ്. ഒരു അതുല്യ പ്രതിഭയായി വളര്‍ന്നുവരുന്ന ഈ ബാലന് മികച്ച വേഷങ്ങള്‍ അഭിനയിക്കാന്‍ കഴിയും എന്നതിന് ഉത്തമോദാഹരണമാണ് ‘ബെന്‍’ എന്ന കഥാപാത്രം . എറണാകുളം പള്ളുരുത്തി സെന്റ് അലോഷ്യസ് സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ഈ അതുല്യ പ്രതിഭ

സംവിധായകന്‍ രമേഷ് സിപ്പിയുടെ നേതൃത്വത്തിലുള്ള 11 അംഗ പാനലാണ് വിജയികളെ തെരഞ്ഞെടുത്തത്. സംവിധായകന്‍ ശ്യാമപ്രസാദായിരുന്നു മലയാളത്തില്‍ നിന്നുള്ള പ്രതിനിധി

shortlink

Post Your Comments


Back to top button