BollywoodGeneralNEWS

“പിക്കു”-വിലെ ബംഗാളി വൃദ്ധനിലൂടെ ബിഗ്‌ ബി, തന്നു വേഡ്സ് മനു റിട്ടേണ്‍സ്-ലൂടെ തുടര്‍ച്ചയായി രണ്ടാം തവണയും കങ്കണ

ഷൂജിത്ത് സിര്‍ക്കാര്‍ സംവിധാനം ചെയ്ത “പിക്കു” എന്ന ചിത്രത്തില്‍ അവിവാഹതിയായ സ്വന്തം കൌമാരക്കാരി മകളെ ഓര്‍ത്ത് ആശങ്കാകുലനും, തനിക്ക് മലബന്ധം ഉണ്ടെന്ന അമിതമായ ഉത്കണ്ഠയും പുലര്‍ത്തുന്ന കര്‍ക്കശക്കാരനായ ഭാഷ്കോര്‍ ബാനര്‍ജിയെ ഉജ്ജ്വലമാക്കിയതിനാണ് ബിഗ്‌ ബി അമിതാഭ്ബച്ചന് നാലാം ദേശീയ പുരസ്കാരം തേടിയെത്തിയത്. ഇതിനു മുമ്പ് വിജയ്‌പഥ്, ബ്ലാക്ക്, പാ എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് ബിഗ്‌ ബി-യ്ക്ക് ദേശീയ പുരസ്കാരം ലഭിച്ചിരുന്നു.

കങ്കണ ഇത് തുടര്‍ച്ചയായി രണ്ടാം തവണയാണ് മികച്ച അഭിനേത്രിയായി ദേശീയ തലത്തില്‍ അംഗീകരിക്കപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം ക്വീന്‍ എന്ന ചിത്രത്തിലെ പ്രകടനത്തിന് കങ്കണ മികച്ച അഭിനേത്രിയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഈ വര്‍ഷം മാധവന്‍ നായകനായ തന്നു വേഡ്സ് മനു എന്ന ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തില്‍ ഇരട്ടവേഷം തന്മയത്വത്തോടെ അവതരിപ്പിച്ചതിനാണ് കങ്കണ വീണ്ടും പുരസ്കൃതയായത്.

shortlink

Related Articles

Post Your Comments


Back to top button