GeneralNEWS

ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു

ന്യൂഡെല്‍ഹി: 63-ആമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു.

എസ്.എസ്. രാജമൌലി സംവിധാനം ചെയ്ത ബാഹുബലിയ്ക്കാണ് മികച്ച ചിത്രത്തിനുള്ള പുരസ്കാരം.

ഷൂജിത്ത് സിര്‍ക്കാരിന്‍റെ പിക്കുവിലെ അഭിനയത്തിന് അമിതാഭ് ബച്ചനെ മികച്ച നടനായും തന്നു വേഡ്സ് മനു റിട്ടേണ്‍സ്-ലെ അഭിനയത്തിന് കങ്കണ റാണാവത്ത് മികച്ച നടിയായും തിരഞ്ഞെടുത്തു.

ബാജിറാവു മസ്താനി സംവിധാനം ചെയ്ത സഞ്ജയ്‌ ലീലാ ബന്‍സാലിയാണ് മികച്ച സംവിധായകന്‍.

മലയാളത്തിന് പുരസ്‌കാരം. പ്രൊഫസര്‍ അലിയാര്‍ (അരങ്ങിലെ നിത്യവസ്മയം ഡോക്യുമെന്ററി വിവരണം), അമ്മ എന്ന ചിത്രത്തിന്റെ നീലന്‍, ക്രിസറ്റോ ടോമി (ഹ്രസ്വ ചിത്രം കാമുകി) എന്നിവര്‍ക്കാണ് പുരസ്‌കാരം. സിനിമ സൗഹൃദ സംസ്ഥാനത്തിനുള്ള പ്രത്യേക പരാമര്‍ശം കേരളത്തിന്.

മികച്ച മലയാള ചിത്രത്തിനുള്ള പുരസ്ക്കാരം പത്തേമാരിക്കു ലഭിച്ചു.

ജയസൂര്യയ്ക്ക് പ്രത്യേക ജൂറി പരാമര്‍ശം (സു സു സുധി വാത്മീകം, ലുക്കാ ചുപ്പി) , ഗൗരവ് മേനോന് മികച്ച ബാലതാരത്തിലുള്ള പുരസ്‌കാരം (ചിത്രം ബെന്‍).

മികച്ച സംഗീതസംവിധായകന്‍ എം.ജയചന്ദ്രന്‍ ( എന്നു നിന്റെ മൊയ്തീന്‍).

shortlink

Related Articles

Post Your Comments


Back to top button