“മൂവാറ്റുപുഴയില്‍ ഒരു കഥാപ്രസംഗ വേദിയിലെ നാടകീയമായ സംഭവവികാസങ്ങള്‍ക്കിടെയാണ് ഞാന്‍ വി.ഡി.രാജപ്പനെ ആദ്യം കാണുന്നത്. വലിയ ജനക്കൂട്ടമാണ് ചേട്ടന്‍റെ കഥ കേള്‍ക്കാനെത്തിയിരിക്കുന്നത്. സമയമായിട്ടും കാഥികനെത്തിയിട്ടില്ല. ആളുകളും അസ്വസ്ഥരായി. സ്റ്റേജില്‍ പിന്നണിക്കാര്‍ എല്ലാവരുമുണ്ട്. ഒടുവില്‍ ഹാര്‍മോണിസ്റ്റും, തബലക്കാരനും കൂടി എന്നാല്‍ നമുക്ക് പയ്യെ തുടങ്ങാമല്ലോ എന്നു പറഞ്ഞ് കാഥികനില്ലാതെ പാട്ട് പാടാന്‍ ശ്രമിക്കുന്നു. അപ്പോഴതാ ഒരു ബഹളം. ആള്‍ക്കൂട്ടത്തില്‍ നിന്ന് ജുബ്ബയൊക്കെയിട്ടു രാജപ്പന്‍ ചേട്ടന്‍ ബഹളമുണ്ടാക്കുന്നു. ആരാടാ ഞാനില്ലാതെ കഥ തുടങ്ങുന്നത്. നിര്‍ത്തടാ എന്നൊക്കെ പറഞ്ഞ് ജഗപൊഗ. അദ്ദേഹം സ്റ്റേജിലെത്തിയ ഉടന്‍ പാട്ട് തുടങ്ങി. ‘കല്ലെടുത്ത് കീച്ചരുതേ നാട്ടാരെ എല്ലുവലിച്ചൂരരുതേ നാട്ടാരെ’. രാജപ്പന്‍ ചേട്ടന്‍റെ നമ്പറുകള്‍ കണ്ടു ഞങ്ങള്‍ ഞെട്ടിയിരുന്നു പോയി.
ഞാനും നാദിര്‍ഷയുമൊക്കെ പാരഡിയുമായി ഇറങ്ങുമ്പോള്‍ ഞങ്ങള്‍ മോഡലാക്കിയിരുന്നത് വി.ഡി രാജപ്പന്‍റെ പാട്ടുകളായിരുന്നു.
മൃഗങ്ങളുടെ പ്രണയകഥ പറയുക മാത്രമല്ല അത് വിഷ്വലായി നമ്മളെ അനുഭവിപ്പിക്കുകയും ചെയ്യും അദ്ദേഹം. “കാരാപ്പുഴത്തോട്ടില്‍ ഒരു നല്ല നിലാവുള്ള രാവില്‍ പണ്ടൊരു നീര്‍ക്കോലി പിണ്ടിയില്‍ വന്നൊരു പെണ്ണിനെക്കണ്ടു. കണ്ടു കണ്‍മുന കൊണ്ട് കുളത്തിന്‍ കരയിലൊരനീരു വെള്ളത്തില്‍ നീരാട്ടിനിറങ്ങിയ തവള”. കണ്ണില്‍ കാമവലയുള്ള തവള” എന്നെഴുതാന്‍ രാജപ്പന്‍ ചേട്ടനെ കഴിയൂ. പൊട്ടിച്ചിരിപ്പിക്കുകയല്ല പൊട്ടിപ്പൊട്ടി ചിരിപ്പിക്കുന്നവയാണ് അദ്ധേഹത്തിന്‍റെ പാട്ടുകള്‍.
ഹോളിവുഡില്‍ വാഹനങ്ങള്‍ കഥാപാത്രങ്ങളായുള്ള സിനിമയൊക്കെ കാണുമ്പോള്‍ ഞാനോര്‍ക്കും ഇതൊക്കെ രാജപ്പന്‍ ചേട്ടന്‍ എത്ര വര്‍ഷം മുന്‍പ് അവളുടെ പാര്‍ട്സുകളില്‍ പറഞ്ഞതല്ലേയെന്ന്‍.
കഥാപ്രസംഗത്തിന്‍റെ നര്‍മസാധ്യതകളെ ജനകീയനാക്കിയ കലാകാരനായിരുന്നു അദ്ദേഹം പ്രണാമം”.
Post Your Comments