Bollywood

ദ്വയാര്‍ത്ഥ പ്രയോഗം നടത്തിയ പത്രപ്രവര്‍ത്തകന് സണ്ണി ലിയോണിയുടെ അപ്രതീക്ഷിത മറുപടി

ഗുജറാത്തിലെ സൂറത്തില്‍ വച്ച് തന്നോട് ദ്വയാര്‍ത്ഥ പ്രയോഗത്തോടെയുള്ള ചോദ്യം ചോദിച്ച പത്രപ്രവര്‍ത്തകന് സണ്ണി ലിയോണിയുടെ വക ചുട്ട അടിയായിരുന്നു മറുപടി.

ഇപ്പോള്‍ സിനിമാ താരമായതു കൊണ്ട് “രാത്രി പരിപാടികള്‍ക്ക്” എത്ര തുകയാണ് ഈടാക്കുന്നതെന്നായിരുന്നു പത്രലേഖകന്‍റെ അശ്ലീലച്ചുവയുള്ള ചോദ്യം. മാര്‍ച്ച് 24-ന് ഹോളി ആഘോഷങ്ങളുടെ ഭാഗമായി നൃത്തപരിപാടി അവതരിപ്പിക്കാന്‍ ഗുജറാത്തില്‍ എത്തിയതായിരുന്നു സണ്ണി.

“പ്ലേ ഹോളി വിത്ത്‌ സണ്ണി ലിയോണി” എന്ന ആഘോഷ പരിപാടി ഒരു ദേശീയ മാധ്യമത്തിന്‍റെ പത്രലേഖകന്‍റെ ദുഷിച്ച ചോദ്യം മൂലം അലങ്കോലമാകുകയാണ് ഉണ്ടായത്. താന്‍ താമസിക്കുന്ന ഹോട്ടലിന്‍റെ കോറിഡോറില്‍ പത്രലേഖകനോട് സംസാരിക്കുകയായിരുന്ന സണ്ണി അശ്ലീല ചോദ്യം വന്നതോടെ അയാളുടെ മുഖത്തടിക്കുകയും അത്യന്തം കോപാകുലയായി മാറുകയും ചെയ്തു.

തുടര്‍ന്ന്‍ പത്രപ്രവര്‍ത്തകരെ ഒഴിവാക്കിയാല്‍ മാത്രമേ താന്‍ പരിപാടി അവതരിപ്പിക്കൂ എന്ന സണ്ണിയുടെ ആവശ്യം സംഘാടകര്‍ അംഗീകരിച്ച ശേഷം മാത്രമാണ് സണ്ണി പരിപാടി അവതരിപ്പിക്കാന്‍ തയാറായത്.

നേരത്തേ ഹോട്ടലില്‍ ചെക്ക്-ഇന്‍ ചെയ്യുന്ന സമയത്ത് മദ്യപിച്ചെത്തിയ ഒരു ആരാധകനും സണ്ണിയെ ശല്യപ്പെടുത്തിയിരുന്നു.

അനാവശ്യ ചോദ്യം ചോദിച്ചയാള്‍ക്ക് സണ്ണി ഉചിതമായ മറുപടി കൊടുത്തെന്നും അതിനാല്‍ തങ്ങള്‍ ഇതൊരു പോലീസ് പരാതിയാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും സണ്ണിയുടെ ഭര്‍ത്താവ് ഡാനിയല്‍ വെബര്‍ പറഞ്ഞു. പരിപാടിയുടെ സംഘാടകര്‍ കോളേജ് വിദ്യാര്‍ഥികള്‍ ആണെന്നതും നിയമനടപടിക്ക് പോയാല്‍ അവരുടെ കരിയറിന് ദോഷകരമായി ഭവിക്കുമെന്നതിനാലും കൂടിയാണ് പരാതി ഒഴിവാക്കിയതെന്നും വെബര്‍ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments


Back to top button