
രജനീകാന്ത് ആരാധകര്‍ക്ക് വലിയ ആവേശം നല്കുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ കോളിവുഡില്‍ നിന്ന് പുറത്ത് വന്നു കൊണ്ടിരിക്കുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം സ്റ്റൈല്‍ മന്നല്‍ നാടകവേദിയിലേക്ക്. തമിഴ്താര സംഘടനയായ നടികര്‍ സംഘം അവതരിപ്പിക്കുന്ന ‘പൊന്നിയിന്‍ ശെല്വന്’ എന്ന നാടകത്തിലാണ് രജനീകാന്ത് വേഷമിടുന്നത്.
നടികര്‍ സംഘം ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയത്തില്‍ വെച്ച് ഏപ്രില്‍ 17ന് സ്റ്റാര്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് നടത്തുന്നുണ്ട്. നടികര്‍ സംഘത്തിന് പുതിയ ഓഫീസ് കെട്ടിടം പണിയുവാന്‍ പണം കണ്ടെത്തനായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ടൂര്‍ണമെന്റില്‍ രജനീകാന്ത്, കമല്ഹാസന്, അജിത്ത്, വിജയ് അടക്കമുള്ള താരങ്ങളെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.ഈ ടൂര്ണമെന്റിനോട് അനുബന്ധിച്ചാണ് നാടകവും നടക്കുക.
രജനീകാന്ത് വീണ്ടും നാടക വേദിയില്‍ എത്തിയാല്‍ ആരാധകര്‍ക്ക് വലിയൊരു ആഘോഷത്തിനുള്ള അവസരമാകും ഉണ്ടാവുക. കൂടുതല്‍ പണം കണ്ടെത്തുന്നതിനായി നടികര്‍ സംഘം പ്രധാന താരങ്ങളെ അണി നിരത്തി സിനിമയെടുക്കാനും പദ്ധതിയിടുന്നുണ്ട്. ഓഫീസ് കെട്ടിടം പണിയുന്നതിനൊപ്പം സംഘത്തിലെ അംഗങ്ങളുടെ ക്ഷേമപ്രവര്‍ത്തനത്തിനും പണം വിനിയോഗിക്കും.
Post Your Comments