GeneralKollywoodNEWS

തെറി ഓഡിയോ ലോഞ്ച് : തനിക്കു പറ്റിയ തെറ്റിനു വിജയ്‌ മാപ്പ് പറഞ്ഞു

വിജയ് യുടെ പുതിയ ചിത്രമായ തെറിയുടെ ഓഡിയോ ലോഞ്ച് നടന്നത് ഞായറാഴ്ചയായിരുന്നു. ചടങ്ങില്‍ വിജയ് സിനിമയെ കുറിച്ച് സംസാരിക്കാതെ വിഷയത്തില്‍ നിന്നു മാറി ഒരു പ്രസംഗം നടത്തി. ഓഡിയോ ലോഞ്ചില്‍ തന്റെ ഭാഗത്തു നിന്ന് സംഭവിച്ച ഈ തെറ്റിന് വിജയ് ക്ഷമ ചോദിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. ചിത്രത്തിന്റെ സംവിധായകന്‍ അറ്റ്‌ലീ, ജിവി പ്രകാശ്, നായികമാരായ സമാന്ത, എമി ജാക്‌സണ്‍ തുടങ്ങിയവരാണ് ഓഡിയോ ലോഞ്ചില്‍ പങ്കെടുത്തത്.


ചൈനീസ് നേതാവായ മാവോ സേ തുങിനെ കുറിച്ചാണ് വിജയ് ചടങ്ങില്‍ പ്രസംഗിച്ചത് ഏപ്രില്‍ 14നാണ് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന തെറി റിലീസ് ചെയ്യുന്നത്. മാര്‍ച്ച് 20ന് പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.

shortlink

Post Your Comments


Back to top button