
ചൈനീസ് കമ്യൂണിസ്റ്റ് നേതാവായ മാവോ സേ തുങ് റഷ്യക്കാരനാണെന്ന് നടന് വിജയ്. തെറ്റ് മനസ്സിലാക്കിയ താരം ഉടന്‍ തന്നെ മാപ്പ് പറയുകയും ചെയ്തു. ‘തെറി’യുടെ ഓഡിയോ ലോഞ്ചിന്റെ വേദിയില്‍ വെച്ചാണ് താരത്തിന്റെ നാവ് പിഴച്ചത്. ജീവിത ലക്ഷ്യത്തെക്കുറിച്ച് ചെറുകഥയിലൂടെ പ്രസംഗിച്ച വിജയ്, റഷ്യാക്കാരനായ മാവോ സേ തുങ് എന്ന് പറയുകയായിരുന്നു. ഇതിനെതിരെ സമൂഹ മാധ്യമങ്ങളിലൂടെ കടുത്ത പ്രതികരണമാണ് താരം ഏറ്റുവാങ്ങുന്നത്.
‘തെറി’ യുടെ സംവിധായകന് ആറ്റ്ലി, സംഗീത സംവിധായകന് ജി.വി. പ്രകാശ്, ചിത്രത്തിലെ നായികമാരായ സാമന്ത, എമി ജാക്സണ് തുടങ്ങിയ നിരവധി സിനിമാ പ്രമുഖര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
Post Your Comments