അന്തരിച്ച നടന് കലാഭവന്‍ മണിയുടെ പാടിയിലെ അവസാന ആഘോഷത്തിലെ നിമിഷങ്ങളിലൊന്ന് എന്ന പേരില്‍ ഒരു ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. കാവി മുണ്ടും വെളുത്ത ഷര്‍ട്ടും ധരിച്ച മണി ഒരു കസേരയില്‍ ഇരിക്കുന്നതാണ് ചിത്രത്തില്‍. തൊട്ടടുത്ത് ഒരാളും ഇരിക്കുന്നുണ്ട്. എന്നാല്‍ ഇതാരാണെന്ന് വ്യക്തമല്ല.
ചാലക്കുടി പുഴയോരത്തെ മണിയുടെ ഔട്ട്ഹൗസായ പാടിയില്‍ മണി നടത്തിയ അവസാന ആഘോഷത്തിനിടെ പകര്‍ത്തിയ ചിത്രം എന്നാണ് അവകാശപ്പെടുന്നത്. ‘ചാലക്കുടിയിലെ പാടിയില്‍ നടന്ന മണിയുടെ അവസാനത്തെ പാര്‍ട്ടി’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പ്രചരിക്കുന്നത്. 5-3-2016, രാത്രി 10.30ന് പകര്‍ത്തിയ ചിത്രമാണെന്നും ഒരു ചാനലിനും ലഭിക്കാത്ത ചിത്രമാണെന്നും ഒപ്പമുണ്ട്. എന്നാല്‍ ഇത് ആര് എടുത്ത ചിത്രമാണെന്നോ ചിത്രം ആദ്യമായി പുറത്തുവിട്ടത് ആരെന്നോ അറിവായിട്ടില്ല.
Post Your Comments