സിനിമാ താരങ്ങളെ എല്ലാവരും അറിയുമെന്ന തന്റെ ധാരണ തിരുത്തിയ ഒരാളെക്കുറിച്ച് മഞ്ചു വാരിയര്‍ പങ്കുവെച്ച ഒരനുഭവമാണിത്. കരിങ്കുന്നം സിക്‌സസ് എന്ന ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന ചിത്രത്തിന്റെ സെറ്റില്‍ തന്നെ കാണാനെത്തിയ മുതിര്‍ന്ന സ്ത്രീ നല്‍കിയ അനുഭവത്തെക്കുറിച്ചാണ് മഞ്ജു തന്റെ ഫേസ്ബുക്കിലെ കുറിപ്പിലൂടെ പറയുന്നത്.
മഞ്ചുവാരിയര്‍ പറയുന്ന ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം
ഇപ്പോള്‍ അഭിനയിക്കുന്നത് കരിങ്കുന്നം സിക്‌സസ് എന്ന ചിത്രത്തിലാണ്. തിരുവനന്തപുരം എസ്.യു.ടി ആശുപത്രിയിലായിരുന്നു കഴിഞ്ഞ ദിവസം ഷൂട്ടിങ്. ചുറ്റും കാഴ്ചക്കാരുടെ തിരക്കുണ്ട്. അതിനിടയിലാണ് തനി നാട്ടിന്‍പുറത്തുകാരിയായ ഒരമ്മൂമ്മ കാണാന്‍ വന്നത്. നല്ല പ്രായമുണ്ട്. ലുങ്കിയും ബ്ലൗസും തോര്‍ത്തുമാണ് വേഷം. ഞാന്‍ വന്നിട്ടുണ്ടെന്നറിഞ്ഞ് കുറേ കഷ്ടപ്പെട്ടെത്തിയതാണെന്ന് ആരോ പറഞ്ഞു. അതോടെ അമ്മൂമ്മയോടുള്ള ഇഷ്ടം കൂടി. ചേര്‍ത്തുനിര്‍ത്തി ഫോട്ടോയെടുത്തു. ഞാന്‍ വിശേഷമൊക്കെ ചോദിച്ചു. പാറുവെന്നാണ് പേര്. അമ്മൂമ്മയ്ക്ക് നല്ലപോലെ യോജിക്കുന്ന പേര്. പോകാന്‍ നേരം പാറു അമ്മൂമ്മ എന്നോട് ചോദിച്ചു..
പ്യേരെന്തെരീീീീ….!!!!
പകച്ചുപോകുകയല്ല, പകരം ചിരിച്ചുപോകുകയായിരുന്നു ഞാന്‍…
സിനിമാതാരങ്ങളെ എല്ലാവരും അറിയുമെന്ന ധാരണയെ ഒറ്റച്ചോദ്യത്തിലൂടെ തിരുത്തിക്കളഞ്ഞ പാറു അമ്മൂമ്മയ്ക്ക് സലാം.
Post Your Comments