മുംബൈ: ബോളിവുഡിലെ മലയാളി സംവിധായകന് അനൂപ് കുര്യന് പുതിയ ചിത്രവുമായി എത്തുന്നു. ‘ദ ബ്ലൂ ബെറി ഹണ്ട്’ എന്ന് പേരിട്ട ചിത്രത്തില്‍ നസറുദ്ദീന്‍ ഷാ ആണ് നായകന്.അഹാന കുമാര, വിപിന്‍ ശര്‍മ, മലയാളി താരം വിനയ് ഫോര്‍ട്ട്, പി.ജെ.ഉണ്ണികൃഷ്ണന് തുടങ്ങി വന്‍ താരനിരയും അഭിനയിക്കുന്നു.
ഏപ്രില്‍ എട്ടിന് ചിത്രം തീയേറ്ററില്‍ എത്തും. കേരളത്തിലെ വാഗമണ്ണില്‍ ആണ് ചിത്രത്തിന്റെ ചിത്രീകരണം നടന്നത്. പൂനെ ഫിലിം ഇന്സ്ടിട്യൂട്ടില് നിന്ന് സംവിധാനത്തില്‍ ബിരുദം നേടിയ അനൂപ് കുര്യന്റെ രണ്ടാമത്തെ ചിത്രമാണിത്.
അനൂപിന്റെ ആദ്യചിത്രമായ ‘മാനസസരോവര്‍’ നിരവധി ചലച്ചിത്ര പുരസ്കാരങ്ങള്‍ നേടിയിരുന്നു. വനത്തിനുള്ളില്‍ തന്റെ ജര്‍മന്‍ ഷെപ്പേര്‍ഡ് നായയുമായി താമസിക്കുന്ന കൊളോണല്‍ എന്ന കഥാപാത്രത്തെയാണ് നസറുദീന്‍ ഷാ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. അഞ്ച് ദിവസത്തിനുള്ളില്‍ നടക്കുന്ന ഒരു സംഭവമാണ് ചിത്രത്തില്‍ ആവിഷ്കരിച്ചിരിക്കുന്നത്. പ്രശസ്ത താരം അഹാന കുമാരയാണ് മറ്റൊരു ശ്രദ്ധേയ വേഷം ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
Post Your Comments