റിയാദ്:ശ്രീ.കലാഭവൻ മണി പാടി അഭിനയിച്ച നാടൻ പാട്ടുകളും ,സിനിമ ഗാനങ്ങളും കോർത്തിണക്കി കൊണ്ട് റിയാദ് ടാക്കീസ് നടത്തിയ “നിലയ്ക്കാത്ത മണിനാദം” ശ്രദ്ദേയമായി , പ്രശസ്ത സംവിധായകൻ ശ്രി . ഷൈജു അന്തിക്കാട് മണി അനുസ്മരണ പ്രഭാഷണം നടത്തി.
ജീവിതഗന്ധിയായ വരികളിലൂടെ ഹൃദ്യമായ ആലാപനശൈലിയിലൂടെ, വിവിധ ഭക്ഷാ സിനിമകളിൽ തന്റെ വക്തി മുദ്ര പതിപ്പിച്ചും , ലോക മലയാളികളുടെ മനസ്സ് കീഴടക്കി സാമുഹിക മേഖലയിലെ നിറ സാന്നിധ്യവുമായിരുന്ന ,വളരെ കഷ്ടപാടിൽ നിന്നും വന്നു പ്രശസ്തിയുടെ കൊടുമുടിയിലും. വിശക്കുന്നവന്റെമനസ്സ് തൊട്ടറിഞ്ഞ്, പാവങ്ങളുടെ കണ്ണിരൊപ്പാൻ എന്നും അവരോടപ്പം ചേർന്ന് നിന്നൂ എന്നതാണ് അദ്ദേഹത്തെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്നതെന്നും, മണിയുടെ വിയോഗം കലാകേരളത്തിന് മാത്രമല്ല അനേകം സാധാരണക്കാക്കാർക്ക് കൂടി കനത്ത നഷ്ടമാണെന്നും ,അദ്ദേഹത്തിന്റെ കുടുംബത്തിനുണ്ടായ ദുഃഖത്തിൽ എല്ലാവരും പങ്കുചെരുന്നെന്നും , എല്ലാം താങ്ങാനുള്ള ശക്തി കുടുംബത്തിനു ഉണ്ടാവട്ടെയ്യെന്നും യോഗം അഭിപ്രായപെട്ടു.
അലി ആലുവയുടെ അദ്ധ്യക്ഷതയിൽ കൂടിയ അനുസ്മരണ യോഗം നാസ്സർ അബൂബക്കർ ക്ലിക്ക് ഓൺ , ദീപക് കലാനി ,അഷ്‌റഫ് വടക്കേവിള ,വിജയൻ നെയ്യാറ്റിൻകര ,ക്ലീറ്റസ് കുന്നുക്കുഴി ,ജയൻ കൊടുങ്ങല്ലൂർ ,തങ്കച്ചൻ ഫാസിൽ ഹാഷിം, ഷാജിലാൽ ,നൌഷാദ് മമ്മു ,സക്കീർ മണ്ണാർ മല, സിജോ മാവേലിക്കര ,ജെറോം തുടങ്ങിയവർ മണിയെ അനുസ്മരിച്ചു സംസാരിച്ചു.
യോഗത്തിൽ പങ്കെടുത്ത എല്ലാവർക്കും മണിയുടെ ഗാനങ്ങൾ ആലപിക്കാൻ അവസരം നൽകിയിരുന്നു തുടർന്ന് തങ്കച്ചൻ ,സുരേഷ് കുമാർ ,ജലീൽ കൊച്ചിൻ ഷാൻ പരീദ് , ശിഹാബ് അരീക്കോട്, ഷഫീക് , ഗിരീഷ് , ഗിരിദാസ് , നിസാം വെമ്പായം ,സലാം പെരുമ്പാവൂർ ,രാജീവ് മാരൂർ ,സിന്ധു ,സിജോ ഷാനു ശനാദ്, അസ്സിസ് , കൊച്ചു കുട്ടികളും പ്രിയ കലാകാരന് അർചനയായി ഗാനങ്ങൾ ആലപിക്കാൻ എത്തിയിരുന്നു ,
മദീന ഹൈപ്പര് മാർക്കറ്റിൽ വച്ച് നടന്ന അനുസ്മരണവും ഗാനാഞ്ജലിയും ഷൈജു പച്ച ,അരുൺ പൂവാർ ,സനൂപ് റയോരത്ത് , സുൽഫി കൊച്ചു, ഫരീദ് ജാസ്, നൌഷാദ് പള്ളത്ത് ,എടവണ്ണ സുനിൽ ബാബു ,സാജിത് ഖാൻ ,ഷാഹിൻഷാ ,അസ്‌ലം കരുളായി, മജീദ് കൊട്ടിയൂർ ,മുജീബ് റോയൽ ,നിസാം വെമ്പായം ബിജു,സെയിദ് ,അൻവർ എന്നിവർ നേതൃത്വം നൽകി, സജിൻ നിഷാൻ മണിയുടെ ജീവിത വഴി വിശദമായി അവതരിപ്പിച്ചു.മണി അഭിനയിച്ച രംഗങ്ങൾ കൊണ്ടോരുക്കിയ വീഡിയോ എല്ലാവരുടെയും കണ്ണ് നന്നയിച്ചു, പുഷ്പാർച്ചനയിൽ തുടങ്ങിയ അനുസ്മരണ യോഗത്തിൽ സ്വാഗതം സിജോ മാവേലിക്കരയും ഡോമിനിക് സാവിയോ നന്ദിയും പറഞ്ഞു .
Leave a Comment