GeneralNEWS

മോഹന്‍ലാലിന്റെ ബ്ലോഗ് പോസ്റ്റ്; ദൈവം നമ്മളെപ്പോലെ അസഹിഷ്ണുതയുള്ള ഒരാളല്ല

മതപരവും രാഷ്ട്രീയപരവുമായ അസഹിഷ്ണുതയ്ക്കും സമൂഹ മാധ്യമങ്ങള്‍ വഴി വിദ്വേഷം പ്രചരിപ്പിക്കുന്നതിനുമെതിരേ മോഹന്‍ലാലിന്റെ ബ്ലോഗ്. ‘ദൈവത്തിന്റെ കത്ത്’ എന്ന പേരില്‍ എഴുതിയ ബ്ലോഗിലാണ് മോഹന്‍ലാല്‍ ഇതെഴുതിയത്.

നിങ്ങള്‍ ഇപ്പോള്‍ ഏറ്റവുമധികം സമയം ചെലവഴിക്കുന്നത് എനിക്ക് വേണ്ടിയാണ്. എന്നെ പ്രശംസിക്കാന്‍, എനിക്ക് ചുട്ടുപൊള്ളുന്ന കോണ്‍ക്രീറ്റിന്റെ ആരാധനാലയങ്ങളുണ്ടാക്കാന്‍, എന്നെപ്പറ്റി ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ അവരെ തെറി പറയാന്‍, കൊല്ലാന്‍, എന്റെ പേര് പറഞ്ഞ് സംഘടനകളുണ്ടാക്കി പണം പിരിക്കാന്‍ എന്തുമാത്രം സമയമാണ് നിങ്ങള്‍ എനിക്ക് വേണ്ടി ചിലവഴിക്കുന്നതെന്ന് ദൈവം ചോദിക്കുന്ന രീതിയിലാണ് കത്ത്.
ജീവിതത്തില്‍ സമയത്തിന്റെ ആവശ്യകത ബോധ്യമാക്കുന്ന കാര്യങ്ങളും മോഹന്‍ലാല്‍ തന്റെ ബ്ലോഗ് പോസ്റ്റിലൂടെ ഓര്‍മ്മിപ്പിക്കുന്നു. പോള്‍ കലാനിധി എഴുതിയ ‘വെന്‍ ബ്രീത്ത് ബികംസ് എയര്‍’ എന്ന പുസ്തകം വായിച്ചപ്പോഴാണ് ജീവിതത്തിലെ സമയത്തെക്കുറിച്ച് ബോധവാനായതെന്നും മോഹന്‍ലാല്‍ പറയുന്നു. ഈ അവസരത്തില്‍ പതിവ് പോലെ ദൈവത്തിന് കത്തു നല്‍കിയെന്നും അദ്ദേഹം മറുപടി നല്‍കിയെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments


Back to top button