GeneralNEWS

മണിയുടെ മരണം: പാടിയും പുഴയോരവും അരിച്ചുപെറുക്കി അന്വേഷണസംഘം

കലാഭവന്‍ മണിയുടെ ശരീരത്തില്‍ കണ്ടെത്തിയ കീടനാശിനിയുടെ മറ്റ് കുപ്പികള്‍ ഉണ്ടോ എന്ന്‍ തീര്‍ച്ചപ്പെടുത്താനായി പാടി ഔട്ട്‌ഹൗസ് സ്ഥിതിചെയ്യുന്ന സ്ഥലത്തെ പുഴയോരം അന്വേഷണസംഘം അരിച്ചുപെറുക്കി. ചെറുസംഘങ്ങളായി പിരിഞ്ഞ പോലീസ് ടീം, മണിയുടെ സാമ്പത്തിക, ഭൂമി ഇടപാടുകള്‍ക്കൂടി അന്വേഷണവിധേയമാക്കുന്നുണ്ട്.

ചാലക്കുടിയിലെ ചേനത്തുനാട്ടിലാണ് മണിയുടെ ഔട്ട്‌ഹൗസായ പാടി സ്ഥിതിചെയ്യുന്നത്. പുഴയില്‍ മുങ്ങിത്തപ്പി നടത്തിയ പരിശോധനയില്‍ വിവിധ ദ്രാവകങ്ങള്‍ അടങ്ങിയ കുപ്പികള്‍ സംഘത്തിന് ലഭിച്ചിട്ടുണ്ട്.

മണിയുടെ ഭൂമിയിടപാടുകള്‍, ബാങ്ക് അക്കൌണ്ടുകളുടെ വിവരങ്ങള്‍, നടത്തിയ പണമിടപാടുകള്‍ എന്നിവയും അന്വേഷണസംഘം വിശദമായി പരിശോധിക്കുന്നുണ്ട്. മണിയുമായി ബന്ധപ്പെട്ട എല്ലാവരുടേയും സ്വത്തുവിവരങ്ങളുടെ വിശദാംശങ്ങളും അന്വേഷണ സംഘം ശേഖരിക്കുന്നുണ്ട്.

മണിയും സുഹൃത്തുക്കളും നടത്തിയ ഫോണ്‍വിളികളുടെ വിവരങ്ങളും പോലീസ് സംഘം വീണ്ടും പരിശോധനവിധേയമാക്കി. ഫോറന്‍സിക് വിദഗ്ധരുടെ അന്തിമറിപ്പോര്‍ട്ട് കൂടി ലഭിച്ചതിനു ശേഷം മരണകാരണം ഉറപ്പിക്കാം എന്ന നിലപാടും അന്വേഷണസംഘം സ്വീകരിച്ചിട്ടുണ്ട്.

ആറ് വിഭാഗങ്ങളായി തിരിച്ച അന്വേഷണസംഘം തൃശൂര്‍ ക്രൈംബ്രാഞ്ച് എസ്പി പി എന്‍ ഉണ്ണിരാജയുടെ നേതൃത്വത്തില്‍ സമഗ്രമായ അന്വേഷണമാണ് നടത്തുന്നത്.

shortlink

Related Articles

Post Your Comments


Back to top button